ഭക്തിയുടെ മതം
ഭക്തിയുടെ മതം ഭഗത്‌ഗീതയിൽ ഭഗവാൻ മനുഷ്യന് കർമ്മ മാർഗ്ഗത്തിലൂടെയും, ജ്ഞാനമാർഗ്ഗത്തിലൂടെയും ഭക്തിമാർഗ്ഗത്തിലൂടെയും തന്നിലേക്ക് എത്തിച്ചേരുവാൻ സാധിക്കുമെന്ന് പറഞ്ഞു. ഇതിൽ ഭക്തിയുടെ മാർഗ്ഗം ഈ കാലഘട്ടത്തിൽ വളരെ യോജിച്ചതാണെന്ന് മഹാഗുരുക്കന്മാർ പറയാറുണ്ട്. സാധാരണ ഒരു ശരാശരി മനുഷ്യന്റെ ജീവിതവുമായി യോജിച്ചു മുന്നോട്ടുപോകുവാൻ സാധിക്കുന്ന ഒന്നാണ് ഭക്തി. ഒരു ഈശ്വര ഭക്തനായി ഇരിക്കുക എന്നത് ഒരു ലൗകികമായ വ്യക്തിയെ സംബന്ധിച്ചടുത്തോളം പ്രയോഗികമാണ് എന്നാൽ ഒരുപക്ഷെ എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ജ്ഞാനമാർഗ്ഗത്തിൽ അല്ലെങ്കിൽ കർമ്മമാർഗ്ഗത്തിൽ ചരിക്കുക എന്നത് അത്ര പ്രായോഗികമല്ല. ഒരു മാർഗ്ഗം എത്ര വിശേഷപ്പെട്ടതായാലും എത്ര വലിയ ഒരു ആധ്യാതിമിക പദ്ധതിയായാലും ശരി അത് പ്രായോഗികമല്ല എന്നുവരികിൽ അതുകൊണ്ടു ഒരുവന് തന്റെ ആത്മീയജീവിതത്തിൽ ഉയർച്ചകൈവരിക്കാൻ സാധിക്കില്ലല്ലോ. ഒരുപക്ഷെ ഒരു സാധകൻ പല മാർഗ്ഗങ്ങളിലൂടെ തന്റെ ജീവിതത്തിൽ സഞ്ചരിച്ചേക്കാം, അയാളുടെ ഉദ്ദേശ്യം ഉത്തമം ആണെങ്കിൽ അയാളുടെ പ്രവർത്തികളിൽ സത്യസന്ധത ഉണ്ടെകിൽ തന്റെ വഴി അയാൾക്ക് തിരിച്ചറിയാൻ കഴിയും. ഒരുപക്ഷെ തന്റെ വഴി ഭക്ത...