പോസ്റ്റുകള്‍

ജൂലൈ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ജപം - സാധനയുടെ ലളിത മാർഗ്ഗം

    ഓം ഹരിഃ ശ്രീ ഗണപതയെ നമഃ;  അവിഘ്നമസ്തു;  ശ്രീ ഗുരുഭ്യോ നമഃ ജപം - സാധനയുടെ ലളിത മാർഗ്ഗം  ജപത്തെ ഈശ്വര സാധനകളിലെ വളരെ ഫലപ്രദവും അതേസമയം താരതമ്യേന ലളിതമായ ഒരു സാധനയായി കാണാവുന്നതാണ് . ഒരു സാധകൻ അവന്റെ സാധനകളുടെ ആരംഭഘട്ടത്തിൽ ജപത്തിലായിരിക്കും അധികം സമയം ചിലവഴിക്കാറുള്ളത് .  ക്രമേണ അത് ധ്യാനത്തിലെക്കു സ്വാഭാവികമായി ഗതിമാറുന്നു.  ധ്യാനം പൂർണ്ണമായും മാനസികമായിരിക്കെ ശാന്തമായ ഒരു മാനസികാവസ്ഥ ആത്യന്തികമായും ഇത്  ആവശ്യപ്പെടുന്നു.  മനസ്സിനെ ശാന്തമാക്കാൻ ധ്യാനം അഭ്യസിക്കുന്ന സാധകന് ശാന്തമായ ഒരു മനസ്സു മുമ്പേതന്നെ വേണം എന്ന ആവശ്യകത ഒരുവനിൽ ഒരു വൈരുദ്ധ്യമായി തോന്നിയേക്കാം.  ഏതു സാധകനും അവൻ ഇപ്പോൾ നിൽക്കുന്ന സ്ഥലത്തുനിന്നു തന്നെ വേണം മുന്നോട്ടു നീങ്ങുവാൻ. ഒരു പുസ്തകം വായിച്ചു സങ്കല്പികമായി മാത്രം ഒരാൾക്ക് നിലനിൽക്കുന്ന യാഥാർഥ്യങ്ങളെ തമസ്കരിക്കാൻ സാധിക്കുകയില്ല. യാഥാർഥ്യത്തെ അംഗീകരിച്ചുകൊണ്ടേ നമുക്ക് മുന്നോട്ടു സഞ്ചരിക്കാൻ കഴിയു. അതിനു ഒരാൾക്ക് നിലവിലെ ശാരീരികവും മാനസികവുമായ അവസ്ഥയുടെ വൃത്തപരിധിക്കുള്ളിൽ നിന്നുകൊണ്ട് എന്ത് ചെയ്യാൻ സാധിക്കും എന്ന് പ്രായോഗികമായി ചിന്തിക്കേണ്ടിവരും.  സാധനയെ പ്രയോഗികമ

ഭക്തമാല - ഈശ്വരന്റെ സർവകാല മഹാ ഭക്തോത്തമന്മാർ

  ഓം ഹരിഃ ശ്രീ ഗണപതയെ നമഃ;  അവിഘ്നമസ്തു;  ശ്രീ ഗുരുഭ്യോ നമഃ ഈ ബ്ലോഗ് പോസ്റ്റ് ശ്രീമന്നാരായണമൂർത്തിയുടെ ചരണങ്ങളിൽ ഞാൻ സമർപ്പിക്കുന്നു  സുഹൃത്തുക്കളെ, ഈ ബ്ലോഗ് പോസ്റ്റിന്റെ പ്രധാന ഉദ്ദേശം സനാതന ധർമ്മത്തിന്റെ  ഭക്തിമാർഗ്ഗത്തിലെ മഹാ ഭക്തരെ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുക എന്നതാണ് .  ഇവരെല്ലാം അവർ ജീവിച്ചിരുന്ന കാലഘട്ടത്തിലെ മഹാ ഭക്തന്മാരും ദിവ്യ വ്യക്തിത്വങ്ങളും ആയിരുന്നു.  ഈ മഹാഭക്തർ അവരുടെ ജീവിതത്തിലൂടെ ഭക്തിയുടെ ഉച്ചതമമായ അവസ്ഥയെ എങ്ങനെ ഒരുവന് കൈവരിക്കാം എന്നും യഥാർഥ ഭക്തിയുടെ ഭാവം എന്തെണെന്ന്  നമുക്ക് ഒരു തിരിച്ചറിവ് ഉണ്ടാക്കിത്തരുന്നു.  ശ്രീ രാമകൃഷ്ണ പരമഹംസദേവൻ ഒരിക്കൽ പറഞ്ഞു :  " ഈ മനുഷ്യജന്മത്തിന്റെ ലക്ഷ്യം ഈശ്വരനെ പ്രേമിക്കുക എന്നതിനാണ്, അതിനു ഭക്തി ആണ് പ്രധാനം. ഇശ്വരസാക്ഷാത്‍കാരത്തിനു ജ്ഞാന മാർഗ്ഗം വളരെ കഠിനമാണ് . " എല്ലാ മഹാഭക്തരും അവരവരുടെ കാലഘട്ടത്തിന് മുൻപ് ജീവിച്ചിരുന്ന മറ്റ് മഹാഭക്തരുടെ ജീവിതകഥകളിൽ വളരെ താല്പര്യം പ്രകടിപ്പിച്ചവരായിരുന്നു. ആ ദിവ്യ ജീവിതങ്ങളിൽനിന്ന് അവർ ഭക്തിയുടെ യഥാർത്ഥ മൂല്യങ്ങൾ വേർതിരിച്ചെടുത്തിരുന്നു. ഭക്തിയുടെ പാതയിലെ നല്ലതും ചീത്തയുമായ നവഉപ