പോസ്റ്റുകള്‍

ഓഗസ്റ്റ്, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ജ്യോതിഷം - ജാതകത്തിന്റെ 12 ഭാവങ്ങളും അതിന്റെ കരകത്വങ്ങളും

ഇമേജ്
  ഓം ഹരിഃ ശ്രീ ഗണപതയെ നമഃ;  അവിഘ്നമസ്തു;   ശ്രീ ഗുരുഭ്യോ നമഃ   ജ്യോതിഷം - ജാതകത്തിന്റെ 12  ഭാവങ്ങളും അതിന്റെ കരകത്വങ്ങളും  (ഗ്രഹനില) ഒരു ജാതകത്തിലെ ഭാവങ്ങൾ എന്നാൽ എന്ത് ? അത് ഒരാളുടെ ജീവിതത്തിൽ പ്രതിനിധാനം ചെയ്യുന്ന കാര്യങ്ങൾ എന്തെല്ലാമാണ് എന്നാണ് ഈ പോസ്റ്റിൽ വിവരിക്കുന്നത്.  ഭാവങ്ങൾ എന്നാൽ വൃത്താകൃതിയിലുള്ള ഒരു പൂർണ്ണ രാശിചക്രത്തെ (360 ഡിഗ്രിയുള്ള ഒരു വൃത്തം ) 30 ഡിഗ്രികളാക്കി 12 ഭാഗങ്ങളായി വിഭജിക്കുമ്പോൾ ഉണ്ടാകുന്ന ഓരോ കഷ്ണങ്ങളെയാണ് ഭാവങ്ങൾ എന്ന് ജ്യോതിഷത്തിൽ പറയുന്നത്.  ഭാവത്തെ ഹൗസ് എന്നാണ് വെസ്റ്റേൺ ആസ്ട്രോളജിയിൽ വിളിക്കുന്നത്.  ഒരു വ്യക്തി ജനിക്കുന്ന സമയത്തു ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും ഈ 12 രാശികളിലായി സ്ഥിതി ചെയ്യുന്നതായി ജാതകത്തിൽ കാണാം. ജനന സമയവും സ്ഥലവും അടിസ്ഥാനമാക്കിയാണ് ഗ്രഹനില അഥവാ ജാതകം തയ്യാറാക്കുന്നത്.  ഓരോ ഭാവങ്ങൾക്ക് ഓരോ കരകത്വം അഥവാ ഒരു വ്യക്തിയുടെ ജീവിതത്തിലെ ഒരു ഘടകം ആയി ബന്ധം ഉണ്ട്. അവ ഏതെല്ലാമാണെന്നു നമുക്ക് നോക്കാം, ഒന്നാം ഭാവം : ലഗ്നം  ഒരാള്‍ ജനിക്കുന്ന സമയം കിഴക്കന്‍ ചക്രവാളത്തില്‍ ഉദിച്ചുയരുന്ന രാശിയാണ് അയാളുടെ ലഗ്നം. ഒരു ജാതകത്തിലെ ഒന്നാം ഭാവം ആണ് ലഗ്നം. &#

സ്വാമി വിവേകാനന്ദൻ - ഒരു പരിചയം പുതുക്കൽ

ഇമേജ്
  ഓം ഹരിഃ ശ്രീ ഗണപതയെ നമഃ;  അവിഘ്നമസ്തു;  ശ്രീ ഗുരുഭ്യോ നമഃ ഈ പോസ്റ്റ് ഞാൻ വിവേകാനന്ദ സ്വാമികളുടെ പാദാരവിന്ദങ്ങളിൽ സമർപ്പിക്കുന്നു   സ്വാമി വിവേകാനന്ദൻ - ഒരു പരിചയം പുതുക്കൽ  ഒരു മഹത്തായ വർക്ക് ചെയ്യുവാൻ രണ്ട് വഴികൾ ഉണ്ട് . ഒന്ന് വളരെ അധ്വാനിച്ച്‌ ഒരു മഹത്തായ സൃഷ്ടി നടത്തുക അത് പിന്നീട് ജനങ്ങൾ ഏറ്റെടുത്തു ഗ്രേറ്റ് വർക്ക് ആയി വിലയിരുത്തിക്കൊള്ളും. രണ്ടാമത്തെ വഴി വളരെ എളുപ്പമാണ് അതാണ് ഞാൻ ഇവിടെ ചെയ്യാൻ പോകുന്നത്, മഹാനായ ഒരു വ്യക്തിയെ കുറിച്ച് എഴുതുക.   സ്വാമി വിവേകാനന്ദനെ കുറിച്ച് പുതിയതായി ഒന്നും തന്നെ എനിക്ക് എഴുതുവാൻ ഇല്ല. ഇനി അല്പം അടുത്ത് അറിയുക എന്ന ഒരു കർമ്മം മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. ഒരു കാലം വരെ വളരെ വ്യക്തമായ ഒരു ചിത്രം താൽക്കാലികമായെങ്കിലും അല്പം മങ്ങി പോയിരിക്കുന്നു. ആ ചിത്രത്തിന്റെ ആത്‌മാവിനെ ചേർത്തു വച്ചുകൊണ്ട് വീണ്ടും ആ കാലാതീതനെ കാണുവാൻ നമ്മുടെ കണ്ണുകൾക്ക് ഭാഗ്യം നൽകാം.  വിവേകാനന്ദ സ്വാമികളെ ഞാൻ പുസ്തകങ്ങൾ തിരഞ്ഞു വായിക്കുന്നതിനു വളരെ മുൻപേ തന്നെ പഠന പുസ്തകങ്ങൾ എന്നെ അദ്ദേഹത്തെ പഠിപ്പിച്ചു. പിന്നീട് അദ്ദേഹത്തിന്റെ വീരഗാഥകൾ വർണ്ണിക്കുന്ന മഹാന്മാരിൽനിന്നും അത് തന്ന

ശ്രീരാമകൃഷ്ണ പരമഹംസരുടെ കാളി മാതാവ്

  ഓം ഹരിഃ ശ്രീ ഗണപതയെ നമഃ;  അവിഘ്നമസ്തു;  ശ്രീ ഗുരുഭ്യോ നമഃ ഈ ബ്ലോഗ് പോസ്റ്റ് ബ്രഹ്മമായിയായ കാളി മാതാവിന്റെ ചരണങ്ങളിൽ ഞാൻ സമർപ്പിക്കുന്നു  ശ്രീരാമകൃഷ്ണ പരമഹംസരുടെ കാളി മാതാവ്  കാളി എന്ന ദൈവസങ്കല്പം ഹൈന്ദവ ദൈവസങ്കല്പങ്ങളിൽ വിശേഷപ്പെട്ട ഒന്നാണല്ലോ. ദൈവ ഇച്ഛയാൽ മാത്രം, എത്രയോ കാളി ഭക്തരാലും അവരുടെ ദിവ്യജീവിതകഥകളാലും ഈ ദിവ്യ ദൈവസങ്കല്പം നിലനിന്നു പോരുന്നു. കാളി മാതൃ സങ്കൽപ്പം എന്ന വിഷയത്തെ മനസ്സിലാക്കാൻ ഭാഗ്യം സിദ്ധിക്കാത്തവാരലും സിദ്ധിച്ചവരാലും പ്രചരിപ്പിക്കപ്പെട്ട വ്യാഖ്യാനങ്ങളാലും അഭിപ്രായങ്ങളാലും നിറഞ്ഞുകഴിഞ്ഞു നമ്മുടെ ഈ വർത്തമാനകാലം.  ദൈവസങ്കൽപ്പങ്ങൾ അല്ലെങ്കിൽ ദൈവഭാവങ്ങൾ പലതും ലോകത്തു നിലവിൽ ഉണ്ട്. എല്ലാ സങ്കൽപ്പങ്ങളും ഭാവങ്ങളും ശരിയാണ്  പക്ഷെ വളരെ വ്യകതിപരമായ ഈ സങ്കൽപ്പങ്ങളെ തെറ്റിദ്ധരിക്കാതിരിക്കുക എന്നതാണ് പ്രയാസം എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട് . തെറ്റായ വ്യാഖ്യാനങ്ങളാണ് ഞാൻ എന്റെ ജീവിതത്തിൽ ധാരാളം കേട്ടിട്ടുള്ളത് . ശ്രീരാമകൃഷ്ണ കൃപ ഒന്നുകൊണ്ട് മാത്രം എനിക്ക് പൂർണ്ണ സംതൃപ്തി നൽകിയ ഒരു വ്യാഖ്യാനം ലഭിച്ചു അത് ശ്രീരാമകൃഷ്ണ പരമഹംസരുടെ കഥാമൃത പാരായണത്തിൽ നിന്ന് മാത്രമാണെന്ന് പറയേണ്ടിവ