ഭക്തിയുടെ മതം

ഭക്തിയുടെ മതം 


ഭഗത്‌ഗീതയിൽ ഭഗവാൻ മനുഷ്യന് കർമ്മ മാർഗ്ഗത്തിലൂടെയും, ജ്ഞാനമാർഗ്ഗത്തിലൂടെയും ഭക്തിമാർഗ്ഗത്തിലൂടെയും തന്നിലേക്ക് എത്തിച്ചേരുവാൻ സാധിക്കുമെന്ന് പറഞ്ഞു. ഇതിൽ ഭക്തിയുടെ മാർഗ്ഗം ഈ കാലഘട്ടത്തിൽ വളരെ യോജിച്ചതാണെന്ന് മഹാഗുരുക്കന്മാർ പറയാറുണ്ട്. 


സാധാരണ ഒരു ശരാശരി മനുഷ്യന്റെ ജീവിതവുമായി യോജിച്ചു മുന്നോട്ടുപോകുവാൻ സാധിക്കുന്ന ഒന്നാണ് ഭക്തി. ഒരു ഈശ്വര ഭക്തനായി ഇരിക്കുക എന്നത് ഒരു ലൗകികമായ വ്യക്തിയെ സംബന്ധിച്ചടുത്തോളം  പ്രയോഗികമാണ് എന്നാൽ ഒരുപക്ഷെ എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ജ്ഞാനമാർഗ്ഗത്തിൽ അല്ലെങ്കിൽ കർമ്മമാർഗ്ഗത്തിൽ ചരിക്കുക എന്നത് അത്ര പ്രായോഗികമല്ല. 


ഒരു മാർഗ്ഗം എത്ര വിശേഷപ്പെട്ടതായാലും എത്ര വലിയ ഒരു ആധ്യാതിമിക പദ്ധതിയായാലും ശരി അത് പ്രായോഗികമല്ല എന്നുവരികിൽ  അതുകൊണ്ടു ഒരുവന് തന്റെ ആത്മീയജീവിതത്തിൽ ഉയർച്ചകൈവരിക്കാൻ സാധിക്കില്ലല്ലോ. 


ഒരുപക്ഷെ ഒരു സാധകൻ പല മാർഗ്ഗങ്ങളിലൂടെ തന്റെ ജീവിതത്തിൽ സഞ്ചരിച്ചേക്കാം, അയാളുടെ ഉദ്ദേശ്യം ഉത്തമം ആണെങ്കിൽ അയാളുടെ പ്രവർത്തികളിൽ സത്യസന്ധത ഉണ്ടെകിൽ തന്റെ വഴി അയാൾക്ക്‌ തിരിച്ചറിയാൻ കഴിയും.  ഒരുപക്ഷെ തന്റെ വഴി ഭക്തിയുടെ ആണ് എന്ന് അയാൾക്ക്‌ തിരിച്ചറിവ് നേടിയേക്കാം. അത് അയാളുടെ ആത്മീയ ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവ് ആയിമാറാം.


ഓരോ മാർഗ്ഗങ്ങളും പരമാത്മാവിലേക്കുള്ള വഴികളായി സങ്കല്പിച്ചാൽ ചില വഴികൾ ദുഷ്കരകങ്ങളായും ചിലത് അപ്രായോഗികമായും അനുഭവപ്പെട്ടേക്കാം. ഇത് ഒരു സാധകന് ബോധ്യപ്പെടുന്നത് തന്റെ നിസ്വാർത്ഥമായ ആത്മപരിശോധനയിലൂടെ ആയിരിക്കാം. 


ഭഗവത് ഗീതയിൽ ഭഗവാൻ അർജ്ജുനന് എല്ലാ യോഗ മാർഗ്ഗങ്ങളും ഉപദേശിച്ചു. ഉപദേശങ്ങൾ ഭഗവാനിൽ നിന്നും നേരിട്ട് ലഭിച്ച അർജ്ജുനൻ ആനന്ദഭരിതനായി കാണേണ്ടുന്നതിനു പകരം നിരാശിതനായി കാണപ്പെട്ടു. അർജ്ജുനനെ പോലെ ഒരു വീരയോദ്ധാവിനു  ജനനമരണ സിദ്ധാന്തങ്ങളും മായികമായ ഈ ലോകത്തിലെ ജീവാത്മാവിന്റെ അരക്ഷിതാവസ്ഥയും ബോധ്യപ്പെട്ടെങ്കിലും അതിനു പരിഹാരമായി ഉപദേശിക്കപ്പെട്ട യോഗമാർഗ്ഗങ്ങൾ എല്ലാ പ്രതീക്ഷകളും ഇല്ലാതെയാക്കിക്കളഞ്ഞു. യോഗികളും മറ്റും ഈ യോഗമാർഗ്ഗങ്ങളെയാണ്‌ മോക്ഷമാർഗ്ഗത്തിനായി അവലംബിക്കുന്നത് അവർ അതിൽ വിജയിക്കുന്നു.അതിനാൽ   ഇത് അതിനാൽ പ്രായോഗികമല്ലെന്ന് പറയാൻ കഴിയുകയുമില്ല. പക്ഷെ അർജ്ജുനൻ ഒരു സാധാരണ മനുഷ്യനാണ് തന്നെ നിരാശപ്പെടുത്തുന്ന കാരണങ്ങൾ ഭഗവാൻ ശ്രീകൃഷ്ണനോട് പറയുന്നതെങ്ങനെ? ഏതു തടസ്സവും ഭഗവാന് ഒഴിവാക്കിത്തരുവാൻ സാധിക്കാത്തതാണോ? പക്ഷെ... അവിടെ അവസാനിക്കുന്നു ഒരു മനുഷ്യന്റെ ജ്ഞാനതൃഷ്ണ, സത്യാന്യോഷണ യാത്ര. ഒരു പക്ഷെ തന്റെ മുന്നിൽ നിൽക്കുന്നത് ഭഗവാനല്ല തന്റെ പഴയ സുഹൃത്തായ കൃഷ്ണനായിരുന്നു എങ്കിൽ തനിക്ക്  ഈ ധർമ്മസങ്കടം വരുമായിരുന്നില്ലല്ലോ എന്നും ചിന്തിച്ചുകാണും . 


ഭഗവാൻ തുടർന്നു ഭക്തിയോഗത്തിലേക്ക്. അത് അർജ്ജുനന് ഉണ്ടായ എല്ലാ നിരാശയേയും ഇല്ലാതാക്കി. അർജ്ജുനനിൽ അത് ജന്മസിദ്ധമാണ്  .ഇത് തന്നെ തന്റെ മാർഗ്ഗം എന്ന് ബോധ്യപ്പെട്ടു. തന്റെ സമീപത്തുള്ള സുഹൃത്ത് തന്റെ ഭഗവാനായും  തനിക്കു തന്റെ സുഹൃത്തിനോടുണ്ടായിരുന്ന സ്നേഹം ഭക്തി ആയും പരിണമിച്ചു.  



ഒരുവന് ഭഗവാനിൽ വിശ്വാസം ഉണ്ടാകുക എന്നതാണ് ഏറ്റവും പ്രാഥമികമായ കാര്യം. ഭഗവാനിൽ ഭക്തിയുണ്ടാകുക അല്ലെങ്കിൽ ഒരു ഭക്തനാകുക എന്നതാണ് പരമലക്ഷ്യം. 


വിശ്വാസത്തിന്റെ കാര്യം അത്ര നിസ്സാരമല്ല. അത് വളരെ ദുർലഭമാണ്. ഒരുവന് വിശ്വാസം ലഭ്യമായാൽ പിന്നെ എന്താണ് തടസ്സം?  ദൈവ വിശ്വാസം നേടുന്നതിലൂടെ ആത്മീയ ജീവിതത്തിലെ ഏറ്റവും വലിയ തടസ്സമാണ് മാറിക്കഴിയുന്നത് . 


എന്റെ മുന്നിൽ നിൽക്കുന്ന കൃഷ്ണനാണ് ലോക രക്ഷകനായ ദൈവം എന്ന് അര്ജ്ജുനന് വിശ്വാസം വന്നാൽ പിന്നെ സാധന അവശയമില്ലലോ  ദൈവ സാക്ഷാത്ക്കാരം സംഭവിച്ചു കഴിഞ്ഞു. ഇതാണ് വിശ്വാസം എന്ന അത്ഭുതം .


ഉദാഹരണം, നമ്മുടെ മുൻപിൽ ഒരു  ദൈവദൂതൻ പ്രത്യക്ഷപ്പെട്ട് നാം ജീവിക്കുന്ന ഈ ലോകം തന്നെയാണ് സ്വർഗ്ഗം എന്ന് പറഞ്ഞു എന്ന് കരുതുക. പിന്നീട് നാം ഈ ലോകത്തെ ഒരു സ്വർഗ്ഗമായി കാണാനും അത് അങ്ങനെ തന്നെ ആണെന്ന് വിശ്വസിക്കാനും തുടങ്ങുന്നു. അധികം താമസിയാതെ തന്നെ ഇത്  സ്വർഗ്ഗമല്ല എന്ന് അയാളെ വിശ്വസിപ്പിക്കുന്ന എത്രയോ തെളിവുകളുടെ, സാക്ഷ്യങ്ങളുടെ പ്രവാഹമായി.  ആ പ്രവാഹത്തിൽ തന്റെ മുൻപിൽ വന്ന ദൈവദൂതന്റെ പ്രത്യക്ഷ ദർശനവും വചനങ്ങളുമടക്കം ഒലിച്ചുപോയേക്കാം. ഇത് യാഥാർഥ്യമാണ്. വിശ്വാസം അതിന്റെ ബലത്തെ ആശ്രയിച്ചിരിക്കും അതിന്റെ ബലം നേടിയെടുക്കുക എന്നത് ഒരു ഭക്തന്റെ ആധ്യാത്മിക ജീവിതത്തിലെ ഒരു പ്രധാന നേട്ടമാണ്. 


വിശ്വാസത്തിന്റെ  ദൃഢത നേടിത്തരുന്നത് അതിന്റെ വിപരീത അനുഭവത്തിലൂടെയാണ് എന്നതാണ് ഒരു ആശ്ചര്യകരമായ ഒരു കാര്യം . പെട്ടെന്ന് ചിന്തിച്ചാൽ മനസ്സിലാക്കാൻ പ്രയാസമുള്ളതാണെകിലും  ഒരു ചെറിയ വിവരണത്തോടെ അത് വ്യക്തമാക്കാം. 


ഒരു വ്യക്തി സ്വാഭാവികമായും പ്രതീക്ഷിക്കുന്ന ചില അനുഭവങ്ങളാണ് അവന്റെ വിശ്വാസങ്ങൾക്ക് കരുത്തു പകരുന്നത് പക്ഷെ ഭക്തിമാർഗ്ഗത്തിൽ ചരിക്കുന്ന ഒരുവന്റെ ജീവിതത്തിലെ അപ്രതീക്ഷിതമായ അനുഭവങ്ങൾ അത് അസുഖകരവും ആണ് എന്നിരിക്കട്ടെ അതിനോടുള്ള ആ വ്യക്തിയുടെ പ്രതികരണം താൻ ആർജ്ജിച്ച വിശ്വാസത്തിന് ക്ഷയം വരുത്തുന്നതായിരിയ്ക്കും. ശുഭകരവും ദൈവപ്രീതികരവുമായ ഒരു പ്രവൃത്തി ഗുണ ഫലങ്ങൾ മാത്രമേ നൽകു എന്നതാണ് ഒരുവന്റെ അറിവ്. 


എന്നാൽ ഇത്തരം വിപരീത ഫലങ്ങളിലും വിശ്വാസം നിലനിർത്തുക്കുക എന്ന് ഒരൊറ്റ കാര്യം കൊണ്ട്  വിശ്വാസ ദൃഢത കൈവരിക്കാൻ സാധിക്കുന്നു. കാരണം ആ അവസ്ഥയിൽ ഒരുവനിൽ വിശ്വാസം വച്ചുപുലർത്താൻ സാധിച്ചാൽ മാത്രമേ യഥാർത്ഥത്തിൽ അവനിൽ വിശ്വാസം ഉണ്ട് എന്ന് കരുതാൻ കഴിയു.  


എന്നാൽ ഗുണഫലങ്ങൾ കൊണ്ട് മാത്രം വിശ്വാസത്തിലെ ദൃഢത കൈവരിക്കുവാൻ സാദ്ധ്യമല്ലേ ? ഗുണഫലം ഒരു ഉപാധിയായെ വരുകയുള്ളു. ഉപാധിയുള്ളതെല്ലാം അസ്ഥിരമാണ് അല്ലെങ്കിൽ നഷ്ടപ്പെടുന്നതാണ്  എന്നാണത് ഒരു അടിസ്ഥാന പ്രമാണം. ഇത് ഒരുവന് ഭക്തി നേടിത്തന്നു എന്ന് പറയാൻ സാധിക്കുകയില്ല. 


നിരുപാധികമായി നിലനിൽക്കുന്ന വിശ്വാസം നഷ്ടപ്പെടാൻ സാധ്യത ഇല്ല. അത് ആത്യന്തികമാണ്. അവലംബങ്ങളില്ലാതെ ഒരുവനിൽ നേടിയെടുക്കാൻ കഴിയേണ്ടതാണ് വിശ്വാസം. അതിനു പൂർണ്ണതായുണ്ട്. എന്നാൽ ഒരു ചോദ്യം ഉയർന്നുവരാം. നിരാലംബമായി ഒരുവനിൽ ദൈവവിശാസം നിലനിൽക്കുമോ ? അത് എങ്ങനെ ? 


അതിന്റെ ഉത്തരം ലളിതമാണ് സാധിക്കും എന്നാണ് ഉത്തരം. ഉദാഹരണം, നിങ്ങൾ വളരെ കുട്ടിയായിരുന്നപ്പോൾ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളുടെ സഹോദരനെ കാണിച്ചു ഇത് നിന്റെ ചേട്ടൻ എന്ന് പറഞ്ഞപ്പോൾ നിങ്ങൾ എങ്ങനെ ആണ് വിശ്വസിച്ചത് ? അവിശ്വാസത്തിന്റെ ഇല്ലായ്മയെ ആണ് വിശ്വാസം എന്ന് മനസിലാക്കേണ്ടതുണ്ട്. വിശ്വസിക്കാതിരിക്കാൻ ഒരുപാടു കാരണങ്ങൾ ഉള്ള ഒരാളിന് മാത്രമേ വിശ്വസിക്കാൻ പ്രയാസപ്പെടേണ്ട കാര്യമുള്ളൂ. നമ്മിലെ പല അറിവുകൾ ധാരണകൾ എല്ലാം സാധാ എന്തിനോടെല്ലാം എതിർത്ത് നിലകൊള്ളുന്നതാണ്. ദൈവം ഇല്ല എന്നുള്ള അറിവിന് ഉപോല്ബലകമായ മറ്റ് അറിവുകൾ നമ്മുടെ മനസ്സിൽ അടിഞ്ഞു കിടക്കുന്നുണ്ട്. അത് വളരെ ശക്തമാണ്. പല ധാരണകളും നമ്മുടെ ലോക വീക്ഷണങ്ങളുമായും ബന്ധപ്പെട്ടുകിടക്കുന്നു. അതിലെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ വളരെ പ്രയാസമാണ്. ഇവിടെയാണ് ഉപാധികൾ ഒന്നുമില്ല ഒരുവനിൽ ദൈവവിശാസം നിലനിൽക്കേണ്ടുന്നതിന്റെ ആവശ്യകത മനസിലാക്കേണ്ടത്. അത്തരം വിശ്വാസത്തിനു ഒരു യുക്തി ഇല്ല. അതിന് മറ്റൊന്നിനോടും സമരസപ്പെടേണ്ടുന്ന ബാധ്യതകളില്ല. 


പക്ഷെ യുക്തിരഹിതമായ ഒരു വിശ്വാസം ബലപ്പെടുന്നു എന്തിനു വേണ്ടിയാണു എന്ന് മനസ്സിൽ ചോദ്യമുയരുന്ന നിമിഷം അതിന്റെ ഉത്തരം അത് വിശ്വാസത്തിനു വേണ്ടി മാത്രമാണ് എന്നാണ്. വിശ്വാസം വിശ്വാസത്തിനു വേണ്ടി നിലകൊള്ളുന്നു എങ്കിൽ അത് നിരുപാധികമാണ് നിലകൊള്ളുന്നതാണ്. 






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ശ്രീരാമകൃഷ്ണ പരമഹംസരുടെ കാളി മാതാവ്

ജ്യോതിഷം - ജാതകത്തിന്റെ 12 ഭാവങ്ങളും അതിന്റെ കരകത്വങ്ങളും

ഭക്തമാല - ഈശ്വരന്റെ സർവകാല മഹാ ഭക്തോത്തമന്മാർ