ജ്യോതിഷം - 12 രാശികളെകുറിച്ച് ഒരു പഠനം (Zodiac Signs)

 


 
ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; 

അവിഘ്നമസ്തു; 

 ശ്രീ ഗുരുഭ്യോ നമഃ 


ജ്യോതിഷം - 12 രാശികളെകുറിച്ച് ഒരു പഠനം 


ഒരു രാശിചക്രത്തെ 12 സമഭാഗങ്ങളായി വിഭജിച്ച്‌, ഓരോ ഭാഗത്തിനും 'രാശി' യെന്ന്  നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു വൃത്താകൃതിയിലുള്ള രാശിചക്രത്തിന്  360 ഡിഗ്രിയാണല്ലോ ഉള്ളത്. അതിനെ തുല്യമായ 12 കഷ്ണങ്ങളാക്കുമ്പോൾ ഓരോ രാശിക്കും 30 ഡിഗ്രി വീതമുള്ള കോണവിസ്താരം ലഭിക്കുന്നു. 



60 കല = 1 ഭാഗ 

30 ഭാഗ = 1 രാശി 

12 രാശി  = 1 രാശിചക്രം 


ഇനി നമുക്ക് ഏതെല്ലാമാണ് ജ്യോതിഷത്തിലെ 12 രാശികൾ എന്നും എന്തെല്ലാമാണ് അത് ഒരു ജാതകത്തിൽ പ്രതിനിധികരിക്കുന്നതും നോക്കാം.


1. മേടം (Aries - ഏറീസ്)


ഒരു രാശിചക്രത്തിലെ ഒന്നാമത്തെ രാശിയാണ് മേടം. 


ദിക്ക്  : കിഴക്ക് (ദിഗ് വിവക്ഷ : കിഴക്ക്)

അവയവം : ശിരസ്സ് 

ലിംഗം : പുരുഷൻ (ഓജരാശി)

മേടം ഒരു ചര രാശിയാണ്.

മേടം ഒരു പൃഷ്‌ഠോദയ രാശിയാണ്.

മേടം ഒരു രാത്രി രാശിയാകുന്നു. 

സ്ഥലരാശി : അതെ  

ഹ്രസ്വ/ ദീർഘ / സമ : ഹ്രസ്വരാശി




2. ഇടവം (Taurus - ടാറസ്)



ഒരു രാശിചക്രത്തിലെ രണ്ടാമത്തെ രാശിയാണ് ഇടവം. 


ദിക്ക്  : കിഴക്ക് (ദിഗ് വിവക്ഷ : ദക്ഷിണം)

അവയവം : മുഖം  

ലിംഗം : സ്ത്രീ (യുഗ്മരാശി)

ഇടവം ഒരു സ്ഥിര  രാശിയാണ്.

ഇടവം ഒരു പൃഷ്‌ഠോദയ രാശിയാണ്.

ഇടവം ഒരു രാത്രി രാശിയാകുന്നു. 

സ്ഥലരാശി : അല്ല 

ഹ്രസ്വ/ ദീർഘ / സമ : ഹ്രസ്വരാശി

ഇടവം ഒരു ജലാശ്രയ രാശിയാണ്. 





3. മിഥുനം (Gemini - ജെമിനി)


ഒരു രാശിചക്രത്തിലെ മൂന്നാമത്തെ രാശിയാണ് മിഥുനം. 


ദിക്ക്  : തെക്കുകിഴക്ക് (ദിഗ് വിവക്ഷ : പശ്ചിമം)

അവയവം : മുഖം  

ലിംഗം : പുരുഷരാശി (ഓജരാശി)

മിഥുനം ഒരു ഉഭയ രാശിയാണ്.

മിഥുനം ഒരു ശീർഷോദയ രാശിയാണ്.

മിഥുനം ഒരു രാത്രി രാശിയാകുന്നു. 

സ്ഥലരാശി : അല്ല 

മിഥുനം ഒരു ജലാശ്രയ രാശിയാണ്. 

ഹ്രസ്വ/ ദീർഘ / സമ : സമരാശി 

നരരാശി : അതെ 


4. കർക്കിടകം (Cancer - കാൻസർ)


ഒരു രാശിചക്രത്തിലെ നാലാമത്തെ രാശിയാണ് കർക്കിടകം. 


ദിക്ക്  : തെക്ക്  (ദിഗ് വിവക്ഷ : ഉത്തരം)

അവയവം : ഹൃദയം  

ലിംഗം : സ്ത്രീ (യുഗ്മ)

കർക്കിടകം ഒരു ചര രാശിയാണ്.

കർക്കിടകം ഒരു പൃഷ്‌ഠോദയ രാശിയാണ്.

കർക്കിടകം ഒരു രാത്രി രാശിയാകുന്നു. 

കർക്കിടകം ഒരു ജല രാശിയാകുന്നു.    

കർക്കിടകം ഒരു ജലാശ്രയ രാശിയാണ്. 

സ്ഥലരാശി : അല്ല 

ഹ്രസ്വ/ ദീർഘ / സമ : സമരാശി 



5. ചിങ്ങം (Leo - ലിയോ)


ഒരു രാശിചക്രത്തിലെ അഞ്ചാമത്തെ രാശിയാണ് ചിങ്ങം. 


ദിക്ക്  : തെക്ക്  (ദിഗ് വിവക്ഷ : കിഴക്ക്)

അവയവം : വയറ്  

ലിംഗം : പുരുഷൻ (ഓജരാശി)

ചിങ്ങം ഒരു സ്ഥിര രാശിയാണ്.

ചിങ്ങം ഒരു ശീർഷോദയ രാശിയാണ്.

ചിങ്ങം ഒരു പകൽ രാശിയാകുന്നു. 

സ്ഥലരാശി : അതെ  

ഹ്രസ്വ/ ദീർഘ / സമ : ദീർഘരാശി  

ജലാശ്രയ : അല്ല 

ചതുഷ്പാത് : അതെ 


6. കന്നി (Virgo - വെർഗോ)


ഒരു രാശിചക്രത്തിലെ ആറാമത്തെ രാശിയാണ് കന്നി. 


ദിക്ക്  : തെക്കുപടിഞ്ഞാറ്  (ദിഗ് വിവക്ഷ : ദക്ഷിണം)

അവയവം : അരക്കെട്ട്  

ലിംഗം : സ്ത്രീ (യുഗ്മ )

കന്നി ഒരു ഉഭയ രാശിയാണ്.

കന്നി ഒരു ശീർഷോദയ രാശിയാണ്.

കന്നി ഒരു പകൽ രാശിയാകുന്നു. 

സ്ഥലരാശി : അല്ല   

ഹ്രസ്വ/ ദീർഘ / സമ : ദീർഘരാശി   

ജലാശ്രയ : അല്ല 

ചതുഷ്പാത് : അല്ല  

നരരാശി : അതെ 




7. തുലാം (Libra - ലിബ്രാ)


ഒരു രാശിചക്രത്തിലെ ഏഴാമത്തെ രാശിയാണ് തുലാം. 


ദിക്ക്  : പടിഞ്ഞാറ്  (ദിഗ് വിവക്ഷ : പശ്ചിമം)

അവയവം : വസ്തിപ്രദേശം   

ലിംഗം : പുരുഷൻ (ഓജരാശി)

തുലാം ഒരു ചര രാശിയാണ്.

തുലാം ഒരു ശീർഷോദയ രാശിയാണ്.

തുലാം ഒരു പകൽ രാശിയാകുന്നു. 

സ്ഥലരാശി : അതെ    

ഹ്രസ്വ/ ദീർഘ / സമ : ദീർഘരാശി  

ജലാശ്രയ : അല്ല 

ചതുഷ്പാത് : അല്ല  

നരരാശി : അതെ 


8. വൃശ്ചികം (Scorpio - സ്‌കോർപ്പിയോ)


ഒരു രാശിചക്രത്തിലെ എട്ടാമത്തെ  രാശിയാണ് വൃശ്ചികം. 


ദിക്ക്  : പടിഞ്ഞാറ്  (ദിഗ് വിവക്ഷ : ഉത്തരം)

അവയവം : നാഭി   

ലിംഗം : സ്ത്രീ (യുഗ്മ)

വൃശ്ചികം ഒരു സ്ഥിര രാശിയാണ്.

വൃശ്ചികം ഒരു ശീർഷോദയ രാശിയാണ്.

വൃശ്ചികം ഒരു പകൽ രാശിയാകുന്നു. 

സ്ഥലരാശി : അല്ല     

ഹ്രസ്വ/ ദീർഘ / സമ : ദീർഘരാശി  

വൃശ്ചികം ഒരു ജല രാശിയാകുന്നു.    

ജലാശ്രയ : അതെ  

ചതുഷ്പാത് : അല്ല  

നരരാശി : അല്ല  



9. ധനു (Sagittarius - സാഗിറ്റാറസ്)



ഒരു രാശിചക്രത്തിലെ ഒമ്പതാമത്തെ  രാശിയാണ് ധനു. 


ദിക്ക്  : വടക്കുപടിഞ്ഞാറ്  (ദിഗ് വിവക്ഷ : കിഴക്ക്)

അവയവം : തുടകൾ   

ലിംഗം : പുരുഷൻ (ഓജരാശി)

ധനു ഒരു ഉഭയ രാശിയാണ്.

ധനു ഒരു പൃഷ്‌ഠോദയ രാശിയാണ്.

ധനു ഒരു രാത്രി രാശിയാകുന്നു. 

സ്ഥലരാശി : അതെ      

ഹ്രസ്വ/ ദീർഘ / സമ  : സമരാശി   

ജലാശ്രയ : അതെ  

ചതുഷ്പാത് : അതെ (ഉത്തരാർദ്ധം മാത്രം)  

നരരാശി : അല്ല  


10. മകരം (Capricorn - കേപ്രിക്കോൺ)



ഒരു രാശിചക്രത്തിലെ പത്താമത്തെ രാശിയാണ് മകരം. 


ദിക്ക്  : വടക്ക്  (ദിഗ് വിവക്ഷ : ദക്ഷിണം)

അവയവം : കാൽമുട്ടുകൾ   

ലിംഗം : സ്ത്രീ (യുഗ്മരാശി)

മകരം ഒരു ചര രാശിയാണ്.

മകരം ഒരു പൃഷ്‌ഠോദയ രാശിയാണ്.

മകരം ഒരു രാത്രി രാശിയാകുന്നു. 

മകരം രാശിയുടെ  ഉത്തരാർദ്ധം ഒരു ജലരാശി ആണ് . 

സ്ഥലരാശി : അല്ല       

ഹ്രസ്വ/ ദീർഘ / സമ  : സമരാശി   

ജലാശ്രയ : അതെ  

ചതുഷ്പാത് : അതെ (പൂർവ്വരാർദ്ധം മാത്രം)  

നരരാശി : അല്ല  


11. കുംഭം (Aquarius - അക്വാറിയസ്)



ഒരു രാശിചക്രത്തിലെ പതിനൊന്നാമത്തെ രാശിയാണ് കുംഭം. 


ദിക്ക്  : വടക്ക്  (ദിഗ് വിവക്ഷ : പശ്ചിമം)

അവയവം : കണംകാലുകൾ    

ലിംഗം : പുരുഷൻ (ഓജരാശി)

കുംഭം ഒരു സ്ഥിര രാശിയാണ്.

കുംഭം ഒരു ശീർഷോദയ രാശിയാണ്.

കുംഭം ഒരു പകൽ രാശിയാകുന്നു. 

സ്ഥലരാശി : അല്ല       

ഹ്രസ്വ/ ദീർഘ / സമ  : ഹ്രസ്വം   

ജലാശ്രയ : അതെ  

ചതുഷ്പാത് : അല്ല 

നരരാശി : അതെ   


12. മീനം (Pisces - പൈസസ് )


ഒരു രാശിചക്രത്തിലെ പന്ത്രണ്ടാമത്തെ രാശിയാണ് മീനം. 


ദിക്ക്  : വടക്കുകിഴക്ക്  (ദിഗ് വിവക്ഷ : ഉത്തരം)

അവയവം : കണംകാലുകൾ    

ലിംഗം : സ്ത്രീ  (യുഗ്മരാശി)

മീനം ഒരു ഉഭയ രാശിയാണ്.

മീനം ഒരു ഉഭയോദയ രാശിയാണ്. (വാലും തലയും ചേർത്ത് ഉദിക്കുന്ന രാശി എന്നർത്ഥം.)

മീനം ഒരു പകൽ രാശിയാകുന്നു. 

സ്ഥലരാശി : അല്ല       

ഹ്രസ്വ/ ദീർഘ / സമ  : സമം    

ജലാശ്രയ : അതെ  

മീനം ഒരു ജലരാശി ആണ്.

ചതുഷ്പാത് : അല്ല 

നരരാശി : അല്ല   



ഇത് കൂടാതെ ഒരു ജാതകത്തിൽ സൂര്യൻ നിൽക്കുന്ന രാശിയും അതിന്റെ 12, 2, 3 എന്നീ രാശികൾ ഉൾപ്പടെ നാല് രാശികളെ ഊർദ്ധമുഖ രാശികൾ എന്ന് വിളിക്കുന്നു.


അതുപോലെ സൂര്യൻ നിൽക്കുന്ന രാശിയുടെ 4, 5, 6, 7 എന്നീ നാല് രാശികൾ അധോമുഖ രാശികളാണ്. 


അധോമുഖ രാശികൾ കഴിഞ്ഞാലുള്ള നാല് രാശികളെ അതായത്, 8,9, 10, 11 എന്നീ രാശികൾ തിര്യങ്മുഖ രാശികൾ എന്ന് പറയുന്നു. 


  


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജ്യോതിഷം - നവഗ്രഹങ്ങൾ - 9 planets in astrology

ജ്യോതിഷം - ജാതകത്തിന്റെ 12 ഭാവങ്ങളും അതിന്റെ കരകത്വങ്ങളും

Importance Of Ishta Devatha or Chosen Ideal