ജ്യോതിഷത്തിലെ പഞ്ചമഹാപുരുഷയോഗങ്ങൾ - PanchaMahapurushaYogas In Astrology

 ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; 

അവിഘ്നമസ്തു; 

ശ്രീ ഗുരുഭ്യോ നമഃ 


ജ്യോതിഷത്തിലെ പഞ്ചമഹാപുരുഷയോഗങ്ങൾ 


സൂര്യനും ചന്ദ്രനും രാഹുവും കേതുവും ഒഴികെയുള്ള അഞ്ച് ഗ്രഹങ്ങളെകൊണ്ട്, അതായത് വ്യാഴം, ശുക്രൻ, ബുധൻ, കുജൻ, ശനി എന്നീ ഗ്രഹങ്ങളെകൊണ്ട്, മാത്രം ഉണ്ടാകുന്ന യോഗങ്ങളാണ് പഞ്ചമഹാപുരുഷയോഗങ്ങൾ എന്ന് വിളിക്കുന്നത്. ഒരു ജാതകത്തിലെ യോഗങ്ങൾ ഏതൊക്കെ എന്ന് പരിശോധിക്കുമ്പോൾ ആദ്യം പരിശോധിക്കുന്നത് പഞ്ചമഹാപുരുഷയോഗങ്ങളെ ആണ്. അതിനാൽ ഈ യോഗങ്ങൾക്ക് ജ്യോതിഷപണ്ഡിതർ വളരെ പ്രാധാന്യം കല്പിക്കുന്നുണ്ട് എന്ന് വ്യക്തമാണ്. 

പഞ്ചഗ്രഹങ്ങളായ വ്യാഴം, ശുക്രൻ, ബുധൻ, കുജൻ, ശനി എന്നീ ഗ്രഹങ്ങൾ ലഗ്നകേന്ദ്രത്തിൽ എവിടെങ്കിലും സ്വക്ഷേത്രമോ മൂലക്ഷേത്രമോ ഉച്ചക്ഷേത്രമോ പ്രാപിച്ചു നിന്നാൽ യഥാക്രമം ഹംസം, മാളവ്യം, ഭദ്രം, രുചകം, ശശം എന്നീ യോഗങ്ങൾ സംഭവിക്കുന്നു. 

കേന്ദ്രം എന്നതുകൊണ്ട്,  ഒന്നാം ഭാവം (1) അല്ലെങ്കിൽ ലഗ്നം, നാലാം ഭാവം (4), ഏഴാം ഭാവം (7), പത്താം ഭാവം (10) എന്നിവയെയാണ് ഉദ്ദേശിക്കുന്നത്. 

ജ്യോതിഷശാസ്ത്രത്തിൽ പറയപ്പെടുന്ന പഞ്ചമഹാപുരുഷയോഗങ്ങളെ കുറിച്ച് കൂടുതൽ അറിയാം.


1. ഹംസയോഗം  - (വ്യാഴം)

വ്യാഴം എന്ന ഗ്രഹത്തെകൊണ്ട് ഉണ്ടാകുന്ന പഞ്ചമഹാപുരുഷയോഗമാണ് ഹംസയോഗം. 

വ്യാഴം ഒരു വ്യക്തിയുടെ ജാതകത്തിന്റെ കേന്ദ്രത്തിൽ (ലഗ്നം, 4, 7, 10 ഭാവങ്ങളിൽ) ഉച്ചക്ഷേത്രമോ സ്വക്ഷേത്രമോ മൂലക്ഷേത്രമോ  പ്രാപിച്ച്  നിന്നാൽ ഹംസയോഗം സംഭവിക്കുന്നു. 

ഫലം : ഹംസയോഗത്തിൽ ജനിക്കുന്നവൻ സൗന്ദര്യമുള്ള ശരീരത്തോട് കൂടിയവനും ധനവാനും സുഖിമാനും കീർത്തിമാനും ശാസ്ത്രജ്ഞാനമുള്ളവനും സൽക്കർമ്മനിരതനും ആയ്യുർബലമുള്ളവനായും നീതിമാനുമായി ഭവിക്കും.  

വ്യാഴത്തിന്റെ കാരകത്വമായ നന്മ, ധാർമ്മികത, ധനാഢ്യത എന്നിവ ഈ വ്യക്തിയിൽ ഉയർന്ന്‌ കാണപ്പെടും. 

2. മാളവ്യയോഗം -  (ശുക്രൻ)

ശുക്രൻ എന്ന ഗ്രഹത്തെകൊണ്ട് ഉണ്ടാകുന്ന പഞ്ചമഹാപുരുഷയോഗമാണ് മാളവ്യയോഗം. 

ശുക്രൻ ഒരു വ്യക്തിയുടെ ജാതകത്തിന്റെ കേന്ദ്രത്തിൽ (ലഗ്നം, 4, 7, 10 ഭാവങ്ങളിൽ) ഉച്ചക്ഷേത്രമോ സ്വക്ഷേത്രമോ മൂലക്ഷേത്രമോ  പ്രാപിച്ച്  നിന്നാൽ മാളവ്യയോഗം സംഭവിക്കുന്നു. 

ഫലം : മാളവ്യയോഗത്തിൽ ജനിക്കുന്നവൻ സുന്ദരശരീരനായും ഗുണവനായും ഭാഗ്യവാനായും നല്ല കളത്രപുത്രാദികളോടുകൂടിയവനായും ധനവും വിദ്യയും ഉള്ളവനായും കലാപരമായ വിഷയങ്ങളിൽ സാമർഥ്യമുള്ളവനായും ഉത്സാഹിയായും സ്ത്രീസുഖതത്പരനായയും 

ശുക്രന്റെ കാരകത്വമായ സുഖം, കല, കാമം എന്നിവ ഗുണങ്ങൾ ഈ വ്യക്തിയിൽ ഉയർന്ന്‌ കാണപ്പെടും. 

3. ഭദ്രയോഗം - (ബുധൻ)

ബുധൻ എന്ന ഗ്രഹത്തെകൊണ്ട് ഉണ്ടാകുന്ന പഞ്ചമഹാപുരുഷയോഗമാണ് ഭദ്രയോഗം. 

ബുധൻ ഒരു വ്യക്തിയുടെ ജാതകത്തിന്റെ കേന്ദ്രത്തിൽ (ലഗ്നം, 4, 7, 10 ഭാവങ്ങളിൽ) ഉച്ചക്ഷേത്രമോ സ്വക്ഷേത്രമോ മൂലക്ഷേത്രമോ  പ്രാപിച്ച്  നിന്നാൽ ഭദ്രയോഗം സംഭവിക്കുന്നു. 

ഫലം : ഭദ്രയോഗത്തിൽ ജനിക്കുന്നവൻ വലിയ യശസ്സോടും ബുദ്ധിശക്തിയോടും ധനത്തോട് കൂടിയവനായും ബന്ധുക്കൾക്ക് ഉപകാരിയായും നല്ല ശരീരദാർഢ്യമുള്ളവനായും എല്ലാ കാര്യത്തിലും സമർത്ഥനായും ഭവിക്കും.  

ബുധന്റെ കാരകത്വമായ ബുദ്ധി, പാണ്ഡിത്യം, ആശയവിനിമയസാമർഥ്യം എന്നീ ഗുണങ്ങൾ ഈ വ്യക്തിയിൽ ഉയർന്ന്‌ കാണപ്പെടും. 

4. രുചകയോഗം - (കുജൻ/ ചൊവ്വ)

കുജൻ എന്ന ഗ്രഹത്തെകൊണ്ട് ഉണ്ടാകുന്ന പഞ്ചമഹാപുരുഷയോഗമാണ് രുചകയോഗം. 

കുജൻ ഒരു വ്യക്തിയുടെ ജാതകത്തിന്റെ കേന്ദ്രത്തിൽ (ലഗ്നം, 4, 7, 10 ഭാവങ്ങളിൽ) ഉച്ചക്ഷേത്രമോ സ്വക്ഷേത്രമോ മൂലക്ഷേത്രമോ  പ്രാപിച്ച്  നിന്നാൽ രുചകയോഗം സംഭവിക്കുന്നു. 

ഫലം : രുചകയോഗത്തിൽ ജനിക്കുന്നവൻ ഭാഗ്യവും കീർത്തിയും ഐശ്വര്യവും ദേഹബലവും ധനവും വിശേഷബുദ്ധിയും ശത്രുക്കളെ ജയിക്കാനുള്ള കഴിവും പട്ടാളത്തിലോ പൊലീസിലോ സർക്കാർജോലിയോ  ലഭിക്കാനുള്ള അർഹതയുള്ളവനായും  ഭവിക്കും. യവ്വനം പെട്ടെന്ന് നശിക്കാത്തവനും നിത്യസുഖിമാനുമാണെന്നു രുചകയോഗമുള്ള വ്യക്തിയെക്കുറിച്ചു പറയണം.

കുജന്റെ കാരകത്വമായ ധൈര്യം, ശക്തി, ബലം, സാഹസികത എന്നീ ഗുണങ്ങൾ ഈ വ്യക്തിയിൽ ഉയർന്ന്‌ കാണപ്പെടും. 

5. ശശയോഗം - (ശനി) 

രാജാവിനെപ്പോലെ ഉന്നതപദവിയും ധനവും ഉള്ളവനും കഠിനാധ്വാനം കൊണ്ട് സമ്പത്തുണ്ടാക്കുന്നവനും കൃഷിഭൂമിയുള്ളവനായും സ്വന്തം മാതാവിൽ അതിരറ്റസ്നേഹം ഉള്ളവനായും ദാനശീലനായും ആയ്യുർബലമുള്ളവനായും എന്തിനെയെങ്കിലും മേധാവിയോ നായകനോ ആയി ഭവിക്കും. 

ശനിയുടെ കാരകത്വമായ കഠിനാധ്വാനസ്വഭാവം, പടിപടിയായുള്ള ഉയർച്ച, മേധാവിത്വം, ഭരണം എന്നീ ഗുണങ്ങൾ ഈ വ്യക്തിയിൽ ഉയർന്ന്‌ കാണപ്പെടും. 


മേൽപ്പറഞ്ഞ യോഗങ്ങൾ തരുന്ന ഗ്രഹങ്ങൾ ഒറ്റയ്ക്ക് കേന്ദ്രത്തിൽ പാപഗ്രഹങ്ങളുടെ യോഗമോ ദൃഷ്ടിയോ കൂടാതെ നില്ക്കുന്നതാണ് ഉത്തമം. എങ്ങനെയായാലും ഈ പറഞ്ഞ യോഗങ്ങൾ സിദ്ധിച്ച വ്യക്തികൾ ദൈവാനുഗ്രഹം ഉള്ള വ്യക്തികൾ തന്നെയാണ്. ഈ യോഗങ്ങൾ ജീവിതത്തിലുടനീളം ആ വ്യക്തികൾക്ക് അനുഭപ്പെടും. 

ഈ യോഗങ്ങൾ തരുന്ന ഗ്രഹങ്ങൾ നിൽക്കുന്ന നക്ഷത്രത്തിന്റെ അധിപൻ പ്രസ്തുത ഗ്രഹവുമായി നല്ല ബന്ധത്തിലാണെങ്കിൽ ഗുണഫലം വർദ്ധിക്കും. 

പഞ്ചമഹാപുരുഷയോഗം നൽകുന്ന ഗ്രഹം ആ വ്യക്തിയുടെ ജീവിതത്തിലെ എല്ലാ വിഷയങ്ങളിലും (സ്വഭാവം, ജോലി, ധാർമ്മികത, വിവാഹം, സന്താനങ്ങൾ) ഗുണകരമായ സ്വാധീനം ചെലുത്തുന്നു. 


#hamsayoga #malavyayoga #bhadrayoga #ruchakayoga #shashayoga


Below is the Google Play Store Installation Link:

https://play.google.com/store/apps/details?id=com.spiritualquotes.app

(Android application)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജ്യോതിഷം - നവഗ്രഹങ്ങൾ - 9 planets in astrology

ജ്യോതിഷം - ജാതകത്തിന്റെ 12 ഭാവങ്ങളും അതിന്റെ കരകത്വങ്ങളും

Importance Of Ishta Devatha or Chosen Ideal