പോസ്റ്റുകള്‍

സെപ്റ്റംബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ജ്യോതിഷത്തിലെ പഞ്ചമഹാപുരുഷയോഗങ്ങൾ - PanchaMahapurushaYogas In Astrology

  ഓം ഹരിഃ ശ്രീ ഗണപതയെ നമഃ;  അവിഘ്നമസ്തു;  ശ്രീ ഗുരുഭ്യോ നമഃ   ജ്യോതിഷത്തിലെ പഞ്ചമഹാപുരുഷയോഗങ്ങൾ  സൂര്യനും ചന്ദ്രനും രാഹുവും കേതുവും ഒഴികെയുള്ള അഞ്ച് ഗ്രഹങ്ങളെകൊണ്ട്, അതായത് വ്യാഴം, ശുക്രൻ, ബുധൻ, കുജൻ, ശനി എന്നീ ഗ്രഹങ്ങളെകൊണ്ട്, മാത്രം ഉണ്ടാകുന്ന യോഗങ്ങളാണ് പഞ്ചമഹാപുരുഷയോഗങ്ങൾ എന്ന് വിളിക്കുന്നത്. ഒരു ജാതകത്തിലെ യോഗങ്ങൾ ഏതൊക്കെ എന്ന് പരിശോധിക്കുമ്പോൾ ആദ്യം പരിശോധിക്കുന്നത് പഞ്ചമഹാപുരുഷയോഗങ്ങളെ ആണ്. അതിനാൽ ഈ യോഗങ്ങൾക്ക് ജ്യോതിഷപണ്ഡിതർ വളരെ പ്രാധാന്യം കല്പിക്കുന്നുണ്ട് എന്ന് വ്യക്തമാണ്.  പഞ്ചഗ്രഹങ്ങളായ വ്യാഴം, ശുക്രൻ, ബുധൻ, കുജൻ, ശനി എന്നീ ഗ്രഹങ്ങൾ ലഗ്നകേന്ദ്രത്തിൽ എവിടെങ്കിലും സ്വക്ഷേത്രമോ മൂലക്ഷേത്രമോ ഉച്ചക്ഷേത്രമോ പ്രാപിച്ചു നിന്നാൽ യഥാക്രമം ഹംസം, മാളവ്യം, ഭദ്രം, രുചകം, ശശം എന്നീ യോഗങ്ങൾ സംഭവിക്കുന്നു.  കേന്ദ്രം എന്നതുകൊണ്ട്,  ഒന്നാം ഭാവം (1) അല്ലെങ്കിൽ ലഗ്നം, നാലാം ഭാവം (4), ഏഴാം ഭാവം (7), പത്താം ഭാവം (10) എന്നിവയെയാണ് ഉദ്ദേശിക്കുന്നത്.  ജ്യോതിഷശാസ്ത്രത്തിൽ പറയപ്പെടുന്ന പഞ്ചമഹാപുരുഷയോഗങ്ങളെ കുറിച്ച് കൂടുതൽ അറിയാം. 1. ഹംസയോഗം  - (വ്യാഴം) വ്യാഴം എന്ന ഗ്രഹത്തെകൊണ്ട് ഉണ്ടാകുന്ന പഞ്ചമഹാപുര

ജ്യോതിഷം - നവഗ്രഹങ്ങൾ - 9 planets in astrology

  ഓം ഹരിഃ ശ്രീ ഗണപതയെ നമഃ;  അവിഘ്നമസ്തു;  ശ്രീ ഗുരുഭ്യോ നമഃ     ജ്യോതിഷം - നവഗ്രഹങ്ങൾ  ജ്യോതിഷശാസ്ത്രം 9 ഗ്രഹങ്ങളെ അടിസ്ഥാനപ്പെടുത്തിട്ടുള്ളതാണ്. അവയെ നവഗ്രഹങ്ങൾ എന്ന് വിളിക്കുന്നു. സൂര്യന് ചുറ്റും വലംവെക്കുന്ന ഗോളങ്ങളാണ് ഗ്രഹങ്ങൾ. ഗ്രഹങ്ങൾക്ക് സ്വയം പ്രകാശിക്കാൻ കഴിവില്ല പക്ഷെ അവ സൂര്യപ്രകാശം കൊണ്ട് പ്രകാശിക്കുന്നു.  ജ്യോതിഷത്തിൽ ഗ്രഹങ്ങൾ 12 രാശികളിയായി സ്ഥിതിചെയ്യുന്നു. ഗ്രഹങ്ങളുടെ ഈ സ്ഥിതിയാണ് ഗ്രഹനില. ഈ ഗ്രഹങ്ങളുടെ സ്ഥിതി, അവസ്ഥ, ദൃഷ്ഠി എന്നിവ കണക്കിലെടുത്തു ഒരു ജാതകത്തെ വ്യാഖ്യാനിക്കുവാൻ സാധിക്കും.  ജ്യോതിഷത്തിലെ നവഗ്രഹങ്ങൾ താഴെ പറയുന്നവയാണ്.  1. സൂര്യൻ (SUN)  ജ്യോതിഷത്തിൽ സൂര്യനെ ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. നൈസർഗീകമായി ഏറ്റവും സ്വാധീനശക്‌തിയുള്ള ഒരു ഗ്രഹമാണ് സൂര്യൻ. സൂര്യനെ അരപാപത്വം ഉണ്ട് എന്ന് പറയാറുണ്ട്.  പക്ഷെ സൂര്യനെ ഒരിക്കലും ഒരു പാപഗ്രഹമാക്കി കാണരുത്. ആദിത്യന് ബലമുണ്ടായാൽ പ്രതാപാദിശൗര്യം വിധിക്കമല്ലാതെ പാപത്വം വിധിക്കാൻ പാടില്ല. എന്നാൽ ഒരു ജാതകത്തിൽ ഉച്ച, സ്വക്ഷേത്ര, മൂലക്ഷേത്ര, ബന്ധുക്ഷേത്ര സ്ഥിതിയുള്ള സൂര്യൻ പൂർണ്ണമായും ശുഭഫലം നല്കുന്ന ഗ്രഹമാണ്. സൂര്യൻ ഒരു രാജസഗ്രഹം

ജ്യോതിഷം - 12 രാശികളെകുറിച്ച് ഒരു പഠനം (Zodiac Signs)

    ഓം ഹരിഃ ശ്രീ ഗണപതയെ നമഃ;  അവിഘ്നമസ്തു;   ശ്രീ ഗുരുഭ്യോ നമഃ   ജ്യോതിഷം - 12 രാശികളെകുറിച്ച് ഒരു പഠനം  ഒരു രാശിചക്രത്തെ 12 സമഭാഗങ്ങളായി വിഭജിച്ച്‌, ഓരോ ഭാഗത്തിനും 'രാശി' യെന്ന്  നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു വൃത്താകൃതിയിലുള്ള രാശിചക്രത്തിന്  360 ഡിഗ്രിയാണല്ലോ ഉള്ളത്. അതിനെ തുല്യമായ 12 കഷ്ണങ്ങളാക്കുമ്പോൾ ഓരോ രാശിക്കും 30 ഡിഗ്രി വീതമുള്ള കോണവിസ്താരം ലഭിക്കുന്നു.  60 കല = 1 ഭാഗ  30 ഭാഗ = 1 രാശി  12 രാശി  = 1 രാശിചക്രം  ഇനി നമുക്ക് ഏതെല്ലാമാണ് ജ്യോതിഷത്തിലെ 12 രാശികൾ എന്നും എന്തെല്ലാമാണ് അത് ഒരു ജാതകത്തിൽ പ്രതിനിധികരിക്കുന്നതും നോക്കാം. 1. മേടം (Aries - ഏറീസ്) ഒരു രാശിചക്രത്തിലെ ഒന്നാമത്തെ രാശിയാണ് മേടം.  ദിക്ക്  : കിഴക്ക് (ദിഗ് വിവക്ഷ : കിഴക്ക്) അവയവം : ശിരസ്സ്  ലിംഗം : പുരുഷൻ (ഓജരാശി) മേടം ഒരു ചര രാശിയാണ്. മേടം ഒരു പൃഷ്‌ഠോദയ രാശിയാണ്. മേടം ഒരു രാത്രി രാശിയാകുന്നു.  സ്ഥലരാശി : അതെ   ഹ്രസ്വ/ ദീർഘ / സമ : ഹ്രസ്വരാശി 2. ഇടവം (Taurus - ടാറസ്) ഒരു രാശിചക്രത്തിലെ രണ്ടാമത്തെ രാശിയാണ് ഇടവം.  ദിക്ക്  : കിഴക്ക് (ദിഗ് വിവക്ഷ : ദക്ഷിണം) അവയവം : മുഖം   ലിംഗം : സ്ത്രീ (യുഗ്മരാശി) ഇടവം ഒ