ജ്യോതിഷം - ജാതകത്തിന്റെ 12 ഭാവങ്ങളും അതിന്റെ കരകത്വങ്ങളും

 ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; 

അവിഘ്നമസ്തു; 

 ശ്രീ ഗുരുഭ്യോ നമഃ 


ജ്യോതിഷം - ജാതകത്തിന്റെ 12  ഭാവങ്ങളും അതിന്റെ കരകത്വങ്ങളും 


(ഗ്രഹനില)


ഒരു ജാതകത്തിലെ ഭാവങ്ങൾ എന്നാൽ എന്ത് ? അത് ഒരാളുടെ ജീവിതത്തിൽ പ്രതിനിധാനം ചെയ്യുന്ന കാര്യങ്ങൾ എന്തെല്ലാമാണ് എന്നാണ് ഈ പോസ്റ്റിൽ വിവരിക്കുന്നത്. 


ഭാവങ്ങൾ എന്നാൽ വൃത്താകൃതിയിലുള്ള ഒരു പൂർണ്ണ രാശിചക്രത്തെ (360 ഡിഗ്രിയുള്ള ഒരു വൃത്തം ) 30 ഡിഗ്രികളാക്കി 12 ഭാഗങ്ങളായി വിഭജിക്കുമ്പോൾ ഉണ്ടാകുന്ന ഓരോ കഷ്ണങ്ങളെയാണ് ഭാവങ്ങൾ എന്ന് ജ്യോതിഷത്തിൽ പറയുന്നത്.  ഭാവത്തെ ഹൗസ് എന്നാണ് വെസ്റ്റേൺ ആസ്ട്രോളജിയിൽ വിളിക്കുന്നത്. 


ഒരു വ്യക്തി ജനിക്കുന്ന സമയത്തു ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും ഈ 12 രാശികളിലായി സ്ഥിതി ചെയ്യുന്നതായി ജാതകത്തിൽ കാണാം. ജനന സമയവും സ്ഥലവും അടിസ്ഥാനമാക്കിയാണ് ഗ്രഹനില അഥവാ ജാതകം തയ്യാറാക്കുന്നത്. 


ഓരോ ഭാവങ്ങൾക്ക് ഓരോ കരകത്വം അഥവാ ഒരു വ്യക്തിയുടെ ജീവിതത്തിലെ ഒരു ഘടകം ആയി ബന്ധം ഉണ്ട്. അവ ഏതെല്ലാമാണെന്നു നമുക്ക് നോക്കാം,


ഒന്നാം ഭാവം : ലഗ്നം 

ഒരാള്‍ ജനിക്കുന്ന സമയം കിഴക്കന്‍ ചക്രവാളത്തില്‍ ഉദിച്ചുയരുന്ന രാശിയാണ് അയാളുടെ ലഗ്നം. ഒരു ജാതകത്തിലെ ഒന്നാം ഭാവം ആണ് ലഗ്നം. 'ല' എന്നോ 'ലഗ്നം' എന്നോ ഒരു ഗ്രഹനിലയിലെ കള്ളിയിൽ എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക.

ഒന്നാം ഭാവം എന്നാൽ സ്വഭാവം അതായതു ഒരു വ്യക്തിയുടെ സ്വഭാവം, വ്യക്തിത്വം എന്നിവ നിർണ്ണയിക്കുന്നത് ഒന്നാം ഭാവം കൊണ്ടാണ്. കൂടാതെ ആ വ്യക്തിയുടെ ആകാരം, ആരോഗ്യം, ജനനം, ജന്മോദ്ദേശ്യം എന്നിവ ഒന്നാം ഭാവം പ്രതിനിധാനം ചെയ്യുന്നു. 


രണ്ടാം ഭാവം : ധനം 

ലഗ്നത്തിൽ നിന്നും പ്രദിക്ഷിണമായി അടുത്ത രാശിയിലേക്ക് കടന്നാൽ അത് ആ ജാതകത്തിലെ രണ്ടാം ഭാവം ആണ്.

രണ്ടാം ഭാവം എന്നതുകൊണ്ട് ഒരു വ്യക്തിയുടെ ധനം, കുടുംബം, വിദ്യാഭ്യാസം  എന്നിവയെ സൂചിപ്പിക്കുന്നു. 


മൂന്നാം ഭാവം : പരാക്രമം 

മൂന്നാം ഭാവം എന്നതുകൊണ്ട് പ്രധാനമായും ഒരു വ്യക്തിയുടെ അനിയൻ അനിയത്തി, ശൗര്യം, കൈകൾ എന്നിവയാണ് സൂചിപ്പിക്കുന്നത്.

നാലാം ഭാവം : സുഖ - മാതൃ   

നാലാം ഭാവം എന്നതുകൊണ്ട് പ്രധാനമായും ഒരു വ്യക്തിയുടെ അമ്മ, സുഖം, ബന്ധുക്കൾ, വൈകാരികത, വീട്, സ്ഥലങ്ങൾ, വാഹനങ്ങൾ, മാറ് എന്നിവയാണ് സൂചിപ്പിക്കുന്നത്.


അഞ്ചാം ഭാവം : സന്താനം  

അഞ്ചാം ഭാവം എന്നതുകൊണ്ട് പ്രധാനമായും ഒരു വ്യക്തിയുടെ മനസ്സ്, സന്താനങ്ങൾ, കാമുകി/കാമുകൻ, വിനോദം, അടുത്ത ജന്മം എന്നിവയാണ് സൂചിപ്പിക്കുന്നത്.


ആറാം ഭാവം : ശത്രു/ രോഗം  

ആറാം ഭാവം എന്നതുകൊണ്ട് പ്രധാനമായും ഒരു വ്യക്തിയുടെ ശത്രുക്കൾ, തസ്കരത്വം,  അസുഖങ്ങൾ, അമ്മാവൻ, മനോവ്യഥകൾ, വിവാദങ്ങൾ, കടം   എന്നിവയാണ് സൂചിപ്പിക്കുന്നത്.


ഏഴാം ഭാവം : കാമ/ ഭാര്യ ഭർത്താവ്

ഏഴാം ഭാവം എന്നതുകൊണ്ട് പ്രധാനമായും ഒരു വ്യക്തിയുടെ ഭാര്യ, വ്യാപാര പങ്കാളി, കാമം, ശയനസുഖം  എന്നിവയാണ് സൂചിപ്പിക്കുന്നത്.


എട്ടാം ഭാവം : ആയുർ / മരണം 

എട്ടാം ഭാവം എന്നതുകൊണ്ട് പ്രധാനമായും ഒരു വ്യക്തിയുടെ ആയുസ്സ്, മരണം, തടസ്സങ്ങൾ, അരിഷ്ടത, ആപത്ത് ,  ലൈംഗീകഅവയവം, രഹസ്യങ്ങൾ, തടവ്  എന്നിവയാണ് സൂചിപ്പിക്കുന്നത്.


ഒമ്പതാം ഭാവം : ഭാഗ്യം 

ഒമ്പതാം ഭാവം എന്നതുകൊണ്ട് പ്രധാനമായും ഒരു വ്യക്തിയുടെ ഭാഗ്യം, പിതാവ്, ഗുരു, ധർമ്മം, പൂർവ്വജന്മപുണ്യം എന്നിവയാണ് സൂചിപ്പിക്കുന്നത്.


പത്താം ഭാവം : കർമ്മം  

പത്താം ഭാവം എന്നതുകൊണ്ട് പ്രധാനമായും ഒരു വ്യക്തിയുടെ ജോലി, പദവി, സ്വാധീനശക്തി, പ്രശസ്തി, വസ്ത്രങ്ങൾ എന്നിവയാണ് സൂചിപ്പിക്കുന്നത്.


പതിനൊന്നാം ഭാവം : ലാഭസ്ഥാനം   

പതിനൊന്നാം ഭാവം എന്നതുകൊണ്ട് പ്രധാനമായും ഒരു വ്യക്തിയുടെ വരുമാനം, കൂട്ടുകാർ, സാമൂഹിക പ്രവർത്തനങ്ങൾ, ശുഭാപ്തിവിശ്വാസം  എന്നിവയാണ് സൂചിപ്പിക്കുന്നത്.


പന്ത്രണ്ടാം ഭാവം : വ്യയം    

പന്ത്രണ്ടാം ഭാവം എന്നതുകൊണ്ട് പ്രധാനമായും ഒരു വ്യക്തിയുടെ ചിലവ്, വിദേശവാസം, മോക്ഷം, ആത്മീയത, ദുഃഖം, വിരഹം, പരാജയം  എന്നിവയാണ് സൂചിപ്പിക്കുന്നത്.


...


മേല്പറഞ്ഞതു കൂടാതെ ഭാവങ്ങളുടെ അധിപന്മാർക്കും ഓരോ ഭാവത്തിനും പ്രവർത്തനകർത്തൃത്വവും പ്രേരണയും നൽകുന്ന കരകഗ്രഹം കൂടിയുണ്ട്. അതനുസരിച്ച് 


ലഗ്നത്തിന്റെ കരാകൻ സൂര്യനും 

രണ്ടാം ഭാവത്തിന്റെ കരാകൻ വ്യാഴവും  

മൂന്നാം ഭാവത്തിന്റെ കരാകൻ കുജനും   

നാലാം ഭാവത്തിന്റെ കരാകൻ ബുധചന്ദ്രന്മാരും   

അഞ്ചാം ഭാവത്തിന്റെ കരാകൻ വ്യാഴവും    

ആറാം ഭാവത്തിന്റെ കരാകൻ ശനികുജന്മാരും    

ഏഴാം ഭാവത്തിന്റെ കരാകൻ ശുക്രനും    

എട്ടാം  ഭാവത്തിന്റെ കരാകൻ ശനിയും    

ഒമ്പതാം  ഭാവത്തിന്റെ കരാകൻ വ്യാഴസൂര്യന്മാരും     

പത്താം ഭാവത്തിന്റെ കരാകൻ സൂര്യൻ, ബുധൻ, ശനി എന്നിവരും 

പതിനൊന്നാം ഭാവത്തിന്റെ കരാകൻ വ്യാഴവും   

പന്ത്രണ്ടാം ഭാവത്തിന്റെ കാരകൻ ശനിയുമാകുന്നു 


ഒരു ഭാവത്തെകുറിച്ചു ചിന്തിക്കുമ്പോൾ ആ ഭാവത്തിന്റെ നാഥനെയും കരകനെയും കൂടി ചിന്തിച്ചുവേണം ഫലം പറയുവാൻ.    


Below is the Google Play Store Installation Link:

https://play.google.com/store/apps/details?id=com.spiritualquotes.app

(Android application)


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജ്യോതിഷം - നവഗ്രഹങ്ങൾ - 9 planets in astrology

Importance Of Ishta Devatha or Chosen Ideal