ശ്രീ രാമകൃഷ്ണചരിതപാരായണ മാഹാത്മ്യം - കഥാമൃതപാനാനുഭൂതി
ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ ഓം നമോ ഭഗവതേ ശ്രീ രാമകൃഷ്ണദേവയാ ഈ ബ്ലോഗ് പോസ്റ്റ് ശ്രീ രാമകൃഷ്ണ പരമഹംസദേവന്റെ ചരണങ്ങളിൽ ഞാൻ സമർപ്പിക്കുന്നു ശ്രീ രാമകൃഷ്ണചരിതം എന്നതുകൊണ്ട് ഇവിടെ ശ്രീ രാമകൃഷ്ണ പരമഹംസദേവന്റെ ജീവിതകഥകൾ പുസ്തകരൂപത്തിലും പ്രഭാഷണരൂപത്തിലും പ്രചരിക്കപ്പെടുന്ന ജീവിതചരിത്രം, ഉപദേശങ്ങൾ, സാധനകൾ എന്നിവയെ മാത്രമേ അർത്ഥമാക്കുന്നുള്ളു. അതിന്റെ പ്രാധാന്യം ഈ കാലത്തിൽ എത്രയാണ് അതുകൂടാതെ അത് മറ്റു മാര്ഗങ്ങളിൽനിന്നു വ്യത്യസ്തമാകുന്നത് എങ്ങനെ എന്നൊക്കെ ആണ് ഈ ബ്ലോഗ് പോസ്റ്റിൽ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്. കേരളത്തിൽ ശ്രീ രാമകൃഷ്ണചരിത പാരായണത്തിന് അതിന്റെതായ ഒരു ചരിത്രം തന്നെ ഉണ്ട്. 1900 കളുടെ തുടക്കത്തിൽ ഇംഗ്ലീഷിലും ബംഗാളി ഭാഷയിലുമായി രചിക്കപ്പെട്ട നിരവധി ശ്രീ രാമകൃഷ്ണ ചരിതങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്തതിനുശേഷം അവയെ മലയാളഭാഷയിലേക്കു വിവർത്തനം ചെയ്ത ആ മഹാന്മാർ തന്നെ ആണ് യഥാർത്ഥത്തിൽ കേരളത്തിലേക്കും മലയാളികളുടെ നാട്ടിടവഴികളിലേക്കും ശ്രീ രാമകൃഷ്ണ കഥകളെ ക്ഷണിച്ചു കൊണ്ടുവന്നത് എന്ന് പറയാം. സനാതനമായ ധർമ്മത്തിന്റെ ഹൃദയത്തിൽനിന്നു ഉത്ഭവിച്ച പ്രേമഭക്തിയുടെ ഈ അമൃ