ബ്രഹ്മസമാജത്തിന്റെ ചില നേതാക്കന്മാർ - കേശബ് ചന്ദ്രസെൻ
വിവേകാനന്ദ സ്വാമിജിയുടെ ചിക്കാഗോ പ്രസംഗത്തിനുശേഷം ആഗോള തലത്തിൽ തന്നെ പ്രശസ്തനായ സ്വാമിജി പിന്നീടും പാശ്ചാത്യ നാടുകൾ സന്ദർശിച്ചിരുന്നു. പാശ്ചാത്യ ദേശത്തെ ഒരു പര്യടനത്തിനിടക്ക് ഒരു വിദേശ വനിത സ്വാമിജിയുടെ അറിവിനെയും വാഗ്മിതത്തെയും വാനോളം പുകഴ്ത്തി സംസാരിച്ചു, വിഷയങ്ങളിലെ ആഴത്തിലുള്ള അറിവും ആ വിഷയത്തെ കേൾക്കുന്നരുടെ മനസ്സിൽ പ്രകാശിപ്പാനുമുള്ള സംവേദനക്ഷമത തന്നെ ആയിരുന്നു അത്തരം ഒരു അഭിപ്രായത്തിന് കാരണമായതും .
സംസാരത്തിനിടക്ക് ഒരു കൗതകത്തിനെന്നോണം ആ വനിത സ്വാമിജിയോട് ചോദിച്ചു, അങ്ങയുടെ ജീവിതത്തിൽ ഇതുപോലെയുള്ള ആരെങ്കിലും കണ്ടിട്ടുള്ളതായി ഓർമ്മിക്കുന്നുണ്ടോ ? ചോദ്യം തീരുന്നതിന് മുൻപേ ഉത്തരം മനസ്സിൽ ഉത്തരം തെളിഞ്ഞപോലെ, ആ മനുഷ്യനെ അത്ര പെട്ടെന്ന് മറക്കാൻ കഴിയുമായിരുന്നില്ല. കേശബ് ചന്ദ്ര സെന്നിനെ കുറിച്ചായിരുന്നു ആ ഓർമ്മ.
അവതാരങ്ങൾ ഭൂമിയിൽ പ്രത്യക്ഷപ്പെടുന്നതിനു മുൻപ് ബംഗാളിലെ അല്പം വിദ്യാഭ്യസവും ഈശ്വരന്യോഷണ തൃഷ്ണയും കൈമുതലായുള്ള ഒരു കൂട്ടം ചെറുപ്പക്കാർക്ക് വേണ്ടി അവരുടെ ഒരു അവതാരമായി മാറുകയായിരുന്നു അദ്ദേഹം.. ബ്രഹ്മസമാജത്തിന്റെ ഹാളിലും കോട്ടജിലും തടിച്ചു കൂടിയ ജനങ്ങൾക്ക് മുന്നിൽ നിന്ന് ഭാവിയുടെ മതത്തെ പറ്റി പ്രസംഗിക്കുന്നത് ശ്വാസമടക്കി എല്ലാവരും കേട്ടുകൊണ്ടിരുന്ന കാലം. അവരുടെ ഇടയിൽ ഒരാളായിയി അന്നത്തെ നരേന്ദ്രനായി സ്വാമിജിയും.
ഓരോ വാക്കുകളും യുവാക്കളുടെ മനസ്സിൽ പ്രതീക്ഷയുടെ കിരണങ്ങൾ തെളിയിച്ചു. എല്ലാം ശെരിയാക്കാനായി വന്ന അവതാരമായി അവർ അദ്ദേഹത്തെക്കണ്ടു.
പിന്നീട് ശ്രീ രാമകൃഷ്ണ പരമഹംസദേവനെ നേരിട്ട് കണ്ടനാൾ തന്നെ യഥാർത്ഥ അവതാരം താനല്ലെന്നും ഇതാ എന്റെ മുന്നിൽ ഇരിക്കുന്നു ആ പട്ടത്തിന്റെ യഥാർത്ഥ അവകാശി എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞതും കേശബ് ചന്ദ്രസെൻ തന്നെ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ