ജ്യോതിഷത്തിലെ പഞ്ചമഹാപുരുഷയോഗങ്ങൾ - PanchaMahapurushaYogas In Astrology
ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ ജ്യോതിഷത്തിലെ പഞ്ചമഹാപുരുഷയോഗങ്ങൾ സൂര്യനും ചന്ദ്രനും രാഹുവും കേതുവും ഒഴികെയുള്ള അഞ്ച് ഗ്രഹങ്ങളെകൊണ്ട്, അതായത് വ്യാഴം, ശുക്രൻ, ബുധൻ, കുജൻ, ശനി എന്നീ ഗ്രഹങ്ങളെകൊണ്ട്, മാത്രം ഉണ്ടാകുന്ന യോഗങ്ങളാണ് പഞ്ചമഹാപുരുഷയോഗങ്ങൾ എന്ന് വിളിക്കുന്നത്. ഒരു ജാതകത്തിലെ യോഗങ്ങൾ ഏതൊക്കെ എന്ന് പരിശോധിക്കുമ്പോൾ ആദ്യം പരിശോധിക്കുന്നത് പഞ്ചമഹാപുരുഷയോഗങ്ങളെ ആണ്. അതിനാൽ ഈ യോഗങ്ങൾക്ക് ജ്യോതിഷപണ്ഡിതർ വളരെ പ്രാധാന്യം കല്പിക്കുന്നുണ്ട് എന്ന് വ്യക്തമാണ്. പഞ്ചഗ്രഹങ്ങളായ വ്യാഴം, ശുക്രൻ, ബുധൻ, കുജൻ, ശനി എന്നീ ഗ്രഹങ്ങൾ ലഗ്നകേന്ദ്രത്തിൽ എവിടെങ്കിലും സ്വക്ഷേത്രമോ മൂലക്ഷേത്രമോ ഉച്ചക്ഷേത്രമോ പ്രാപിച്ചു നിന്നാൽ യഥാക്രമം ഹംസം, മാളവ്യം, ഭദ്രം, രുചകം, ശശം എന്നീ യോഗങ്ങൾ സംഭവിക്കുന്നു. കേന്ദ്രം എന്നതുകൊണ്ട്, ഒന്നാം ഭാവം (1) അല്ലെങ്കിൽ ലഗ്നം, നാലാം ഭാവം (4), ഏഴാം ഭാവം (7), പത്താം ഭാവം (10) എന്നിവയെയാണ് ഉദ്ദേശിക്കുന്നത്. ജ്യോതിഷശാസ്ത്രത്തിൽ പറയപ്പെടുന്ന പഞ്ചമഹാപുരുഷയോഗങ്ങളെ കുറിച്ച് കൂടുതൽ അറിയാം. 1. ഹംസയോഗം - (വ്യാഴം) വ്യാഴം എന്ന ഗ്രഹത്തെകൊണ്ട് ഉണ്ടാകുന്ന പഞ്ചമഹാപുര