പോസ്റ്റുകള്‍

ജ്യോതിഷം - ജാതകത്തിന്റെ 12 ഭാവങ്ങളും അതിന്റെ കരകത്വങ്ങളും

ഇമേജ്
  ഓം ഹരിഃ ശ്രീ ഗണപതയെ നമഃ;  അവിഘ്നമസ്തു;   ശ്രീ ഗുരുഭ്യോ നമഃ   ജ്യോതിഷം - ജാതകത്തിന്റെ 12  ഭാവങ്ങളും അതിന്റെ കരകത്വങ്ങളും  (ഗ്രഹനില) ഒരു ജാതകത്തിലെ ഭാവങ്ങൾ എന്നാൽ എന്ത് ? അത് ഒരാളുടെ ജീവിതത്തിൽ പ്രതിനിധാനം ചെയ്യുന്ന കാര്യങ്ങൾ എന്തെല്ലാമാണ് എന്നാണ് ഈ പോസ്റ്റിൽ വിവരിക്കുന്നത്.  ഭാവങ്ങൾ എന്നാൽ വൃത്താകൃതിയിലുള്ള ഒരു പൂർണ്ണ രാശിചക്രത്തെ (360 ഡിഗ്രിയുള്ള ഒരു വൃത്തം ) 30 ഡിഗ്രികളാക്കി 12 ഭാഗങ്ങളായി വിഭജിക്കുമ്പോൾ ഉണ്ടാകുന്ന ഓരോ കഷ്ണങ്ങളെയാണ് ഭാവങ്ങൾ എന്ന് ജ്യോതിഷത്തിൽ പറയുന്നത്.  ഭാവത്തെ ഹൗസ് എന്നാണ് വെസ്റ്റേൺ ആസ്ട്രോളജിയിൽ വിളിക്കുന്നത്.  ഒരു വ്യക്തി ജനിക്കുന്ന സമയത്തു ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും ഈ 12 രാശികളിലായി സ്ഥിതി ചെയ്യുന്നതായി ജാതകത്തിൽ കാണാം. ജനന സമയവും സ്ഥലവും അടിസ്ഥാനമാക്കിയാണ് ഗ്രഹനില അഥവാ ജാതകം തയ്യാറാക്കുന്നത്.  ഓരോ ഭാവങ്ങൾക്ക് ഓരോ കരകത്വം അഥവാ ഒരു വ്യക്തിയുടെ ജീവിതത്തിലെ ഒരു ഘടകം ആയി ബന്ധം ഉണ്ട്. അവ ഏതെല്ലാമാണെന്നു നമുക്ക് നോക്കാം, ഒന്നാം ഭാവം : ലഗ്നം  ഒരാള്‍ ജനിക്കുന്ന സമയം കിഴക്കന്‍ ചക്രവാളത്തില്‍ ഉദിച്ചുയരുന്ന രാശിയ...

സ്വാമി വിവേകാനന്ദൻ - ഒരു പരിചയം പുതുക്കൽ

ഇമേജ്
  ഓം ഹരിഃ ശ്രീ ഗണപതയെ നമഃ;  അവിഘ്നമസ്തു;  ശ്രീ ഗുരുഭ്യോ നമഃ ഈ പോസ്റ്റ് ഞാൻ വിവേകാനന്ദ സ്വാമികളുടെ പാദാരവിന്ദങ്ങളിൽ സമർപ്പിക്കുന്നു   സ്വാമി വിവേകാനന്ദൻ - ഒരു പരിചയം പുതുക്കൽ  ഒരു മഹത്തായ വർക്ക് ചെയ്യുവാൻ രണ്ട് വഴികൾ ഉണ്ട് . ഒന്ന് വളരെ അധ്വാനിച്ച്‌ ഒരു മഹത്തായ സൃഷ്ടി നടത്തുക അത് പിന്നീട് ജനങ്ങൾ ഏറ്റെടുത്തു ഗ്രേറ്റ് വർക്ക് ആയി വിലയിരുത്തിക്കൊള്ളും. രണ്ടാമത്തെ വഴി വളരെ എളുപ്പമാണ് അതാണ് ഞാൻ ഇവിടെ ചെയ്യാൻ പോകുന്നത്, മഹാനായ ഒരു വ്യക്തിയെ കുറിച്ച് എഴുതുക.   സ്വാമി വിവേകാനന്ദനെ കുറിച്ച് പുതിയതായി ഒന്നും തന്നെ എനിക്ക് എഴുതുവാൻ ഇല്ല. ഇനി അല്പം അടുത്ത് അറിയുക എന്ന ഒരു കർമ്മം മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. ഒരു കാലം വരെ വളരെ വ്യക്തമായ ഒരു ചിത്രം താൽക്കാലികമായെങ്കിലും അല്പം മങ്ങി പോയിരിക്കുന്നു. ആ ചിത്രത്തിന്റെ ആത്‌മാവിനെ ചേർത്തു വച്ചുകൊണ്ട് വീണ്ടും ആ കാലാതീതനെ കാണുവാൻ നമ്മുടെ കണ്ണുകൾക്ക് ഭാഗ്യം നൽകാം.  വിവേകാനന്ദ സ്വാമികളെ ഞാൻ പുസ്തകങ്ങൾ തിരഞ്ഞു വായിക്കുന്നതിനു വളരെ മുൻപേ തന്നെ പഠന പുസ്തകങ്ങൾ എന്നെ അദ്ദേഹത്തെ പഠിപ്പിച്ചു. പിന്നീട് അദ്ദേഹത്തിന്റെ ...

ശ്രീരാമകൃഷ്ണ പരമഹംസരുടെ കാളി മാതാവ്

  ഓം ഹരിഃ ശ്രീ ഗണപതയെ നമഃ;  അവിഘ്നമസ്തു;  ശ്രീ ഗുരുഭ്യോ നമഃ ഈ ബ്ലോഗ് പോസ്റ്റ് ബ്രഹ്മമായിയായ കാളി മാതാവിന്റെ ചരണങ്ങളിൽ ഞാൻ സമർപ്പിക്കുന്നു  ശ്രീരാമകൃഷ്ണ പരമഹംസരുടെ കാളി മാതാവ്  കാളി എന്ന ദൈവസങ്കല്പം ഹൈന്ദവ ദൈവസങ്കല്പങ്ങളിൽ വിശേഷപ്പെട്ട ഒന്നാണല്ലോ. ദൈവ ഇച്ഛയാൽ മാത്രം, എത്രയോ കാളി ഭക്തരാലും അവരുടെ ദിവ്യജീവിതകഥകളാലും ഈ ദിവ്യ ദൈവസങ്കല്പം നിലനിന്നു പോരുന്നു. കാളി മാതൃ സങ്കൽപ്പം എന്ന വിഷയത്തെ മനസ്സിലാക്കാൻ ഭാഗ്യം സിദ്ധിക്കാത്തവാരലും സിദ്ധിച്ചവരാലും പ്രചരിപ്പിക്കപ്പെട്ട വ്യാഖ്യാനങ്ങളാലും അഭിപ്രായങ്ങളാലും നിറഞ്ഞുകഴിഞ്ഞു നമ്മുടെ ഈ വർത്തമാനകാലം.  ദൈവസങ്കൽപ്പങ്ങൾ അല്ലെങ്കിൽ ദൈവഭാവങ്ങൾ പലതും ലോകത്തു നിലവിൽ ഉണ്ട്. എല്ലാ സങ്കൽപ്പങ്ങളും ഭാവങ്ങളും ശരിയാണ്  പക്ഷെ വളരെ വ്യകതിപരമായ ഈ സങ്കൽപ്പങ്ങളെ തെറ്റിദ്ധരിക്കാതിരിക്കുക എന്നതാണ് പ്രയാസം എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട് . തെറ്റായ വ്യാഖ്യാനങ്ങളാണ് ഞാൻ എന്റെ ജീവിതത്തിൽ ധാരാളം കേട്ടിട്ടുള്ളത് . ശ്രീരാമകൃഷ്ണ കൃപ ഒന്നുകൊണ്ട് മാത്രം എനിക്ക് പൂർണ്ണ സംതൃപ്തി നൽകിയ ഒരു വ്യാഖ്യാനം ലഭിച്ചു അത് ശ്രീരാമകൃഷ്ണ പരമഹംസരുടെ കഥാമൃത പാര...

ജപം - സാധനയുടെ ലളിത മാർഗ്ഗം

    ഓം ഹരിഃ ശ്രീ ഗണപതയെ നമഃ;  അവിഘ്നമസ്തു;  ശ്രീ ഗുരുഭ്യോ നമഃ ജപം - സാധനയുടെ ലളിത മാർഗ്ഗം  ജപത്തെ ഈശ്വര സാധനകളിലെ വളരെ ഫലപ്രദവും അതേസമയം താരതമ്യേന ലളിതമായ ഒരു സാധനയായി കാണാവുന്നതാണ് . ഒരു സാധകൻ അവന്റെ സാധനകളുടെ ആരംഭഘട്ടത്തിൽ ജപത്തിലായിരിക്കും അധികം സമയം ചിലവഴിക്കാറുള്ളത് .  ക്രമേണ അത് ധ്യാനത്തിലെക്കു സ്വാഭാവികമായി ഗതിമാറുന്നു.  ധ്യാനം പൂർണ്ണമായും മാനസികമായിരിക്കെ ശാന്തമായ ഒരു മാനസികാവസ്ഥ ആത്യന്തികമായും ഇത്  ആവശ്യപ്പെടുന്നു.  മനസ്സിനെ ശാന്തമാക്കാൻ ധ്യാനം അഭ്യസിക്കുന്ന സാധകന് ശാന്തമായ ഒരു മനസ്സു മുമ്പേതന്നെ വേണം എന്ന ആവശ്യകത ഒരുവനിൽ ഒരു വൈരുദ്ധ്യമായി തോന്നിയേക്കാം.  ഏതു സാധകനും അവൻ ഇപ്പോൾ നിൽക്കുന്ന സ്ഥലത്തുനിന്നു തന്നെ വേണം മുന്നോട്ടു നീങ്ങുവാൻ. ഒരു പുസ്തകം വായിച്ചു സങ്കല്പികമായി മാത്രം ഒരാൾക്ക് നിലനിൽക്കുന്ന യാഥാർഥ്യങ്ങളെ തമസ്കരിക്കാൻ സാധിക്കുകയില്ല. യാഥാർഥ്യത്തെ അംഗീകരിച്ചുകൊണ്ടേ നമുക്ക് മുന്നോട്ടു സഞ്ചരിക്കാൻ കഴിയു. അതിനു ഒരാൾക്ക് നിലവിലെ ശാരീരികവും മാനസികവുമായ അവസ്ഥയുടെ വൃത്തപരിധിക്കുള്ളിൽ നിന്നുകൊണ്ട് എന്ത് ചെയ്യാൻ സാധിക്കും എന്ന് പ്...

ഭക്തമാല - ഈശ്വരന്റെ സർവകാല മഹാ ഭക്തോത്തമന്മാർ

  ഓം ഹരിഃ ശ്രീ ഗണപതയെ നമഃ;  അവിഘ്നമസ്തു;  ശ്രീ ഗുരുഭ്യോ നമഃ ഈ ബ്ലോഗ് പോസ്റ്റ് ശ്രീമന്നാരായണമൂർത്തിയുടെ ചരണങ്ങളിൽ ഞാൻ സമർപ്പിക്കുന്നു  സുഹൃത്തുക്കളെ, ഈ ബ്ലോഗ് പോസ്റ്റിന്റെ പ്രധാന ഉദ്ദേശം സനാതന ധർമ്മത്തിന്റെ  ഭക്തിമാർഗ്ഗത്തിലെ മഹാ ഭക്തരെ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുക എന്നതാണ് .  ഇവരെല്ലാം അവർ ജീവിച്ചിരുന്ന കാലഘട്ടത്തിലെ മഹാ ഭക്തന്മാരും ദിവ്യ വ്യക്തിത്വങ്ങളും ആയിരുന്നു.  ഈ മഹാഭക്തർ അവരുടെ ജീവിതത്തിലൂടെ ഭക്തിയുടെ ഉച്ചതമമായ അവസ്ഥയെ എങ്ങനെ ഒരുവന് കൈവരിക്കാം എന്നും യഥാർഥ ഭക്തിയുടെ ഭാവം എന്തെണെന്ന്  നമുക്ക് ഒരു തിരിച്ചറിവ് ഉണ്ടാക്കിത്തരുന്നു.  ശ്രീ രാമകൃഷ്ണ പരമഹംസദേവൻ ഒരിക്കൽ പറഞ്ഞു :  " ഈ മനുഷ്യജന്മത്തിന്റെ ലക്ഷ്യം ഈശ്വരനെ പ്രേമിക്കുക എന്നതിനാണ്, അതിനു ഭക്തി ആണ് പ്രധാനം. ഇശ്വരസാക്ഷാത്‍കാരത്തിനു ജ്ഞാന മാർഗ്ഗം വളരെ കഠിനമാണ് . " എല്ലാ മഹാഭക്തരും അവരവരുടെ കാലഘട്ടത്തിന് മുൻപ് ജീവിച്ചിരുന്ന മറ്റ് മഹാഭക്തരുടെ ജീവിതകഥകളിൽ വളരെ താല്പര്യം പ്രകടിപ്പിച്ചവരായിരുന്നു. ആ ദിവ്യ ജീവിതങ്ങളിൽനിന്ന് അവർ ഭക്തിയുടെ യഥാർത്ഥ മൂല്യങ്ങൾ വേർതിരിച്ചെടുത്തിരുന്ന...

ശ്രീ രാമകൃഷ്ണചരിതപാരായണ മാഹാത്മ്യം - കഥാമൃതപാനാനുഭൂതി

ഇമേജ്
  ഓം ഹരിഃ ശ്രീ ഗണപതയെ നമഃ;  അവിഘ്നമസ്തു;  ശ്രീ ഗുരുഭ്യോ നമഃ ഓം നമോ ഭഗവതേ ശ്രീ രാമകൃഷ്ണദേവയാ  ഈ ബ്ലോഗ് പോസ്റ്റ് ശ്രീ രാമകൃഷ്ണ പരമഹംസദേവന്റെ ചരണങ്ങളിൽ ഞാൻ സമർപ്പിക്കുന്നു  ശ്രീ രാമകൃഷ്ണചരിതം എന്നതുകൊണ്ട്  ഇവിടെ  ശ്രീ രാമകൃഷ്ണ പരമഹംസദേവന്റെ ജീവിതകഥകൾ പുസ്തകരൂപത്തിലും പ്രഭാഷണരൂപത്തിലും പ്രചരിക്കപ്പെടുന്ന ജീവിതചരിത്രം, ഉപദേശങ്ങൾ, സാധനകൾ എന്നിവയെ മാത്രമേ അർത്ഥമാക്കുന്നുള്ളു. അതിന്റെ പ്രാധാന്യം ഈ കാലത്തിൽ എത്രയാണ്  അതുകൂടാതെ  അത് മറ്റു മാര്ഗങ്ങളിൽനിന്നു വ്യത്യസ്തമാകുന്നത് എങ്ങനെ എന്നൊക്കെ ആണ് ഈ ബ്ലോഗ് പോസ്റ്റിൽ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്. കേരളത്തിൽ ശ്രീ രാമകൃഷ്ണചരിത പാരായണത്തിന്  അതിന്റെതായ ഒരു ചരിത്രം തന്നെ ഉണ്ട്. 1900 കളുടെ തുടക്കത്തിൽ ഇംഗ്ലീഷിലും ബംഗാളി ഭാഷയിലുമായി രചിക്കപ്പെട്ട നിരവധി ശ്രീ രാമകൃഷ്ണ ചരിതങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്തതിനുശേഷം അവയെ  മലയാളഭാഷയിലേക്കു വിവർത്തനം ചെയ്ത ആ മഹാന്മാർ തന്നെ ആണ് യഥാർത്ഥത്തിൽ കേരളത്തിലേക്കും മലയാളികളുടെ നാട്ടിടവഴികളിലേക്കും ശ്രീ രാമകൃഷ്ണ കഥകളെ ക്ഷണിച്ചു കൊണ്ടുവന്നത് എന്ന് പറയാം. സനാതനമായ ധർമ്മത...

Bhaktamala - God's Greatest Bhaktas Of All Time

  ॐ हरिः श्री गणपतये नमः अविघ्नमस्तु ॐ: लोक: समस्त: सुखिनो भवन्तु:॥ I dedicate this humble work to Lord Narayana. He is everything.  Dear Friends, The intention of this blog post is to familiarise the greatest devotees of God. All are great Bhaktas of their time and through their life they taught us how to devote to God.  Sri Ramakrishna Paramahamsa once said,  " The goal of human life is to love God, Bhakti is the one essential thing. To know God through jnāna and reasoning is extremely difficult. " All the great Bhaktas were also reading about other Bhaktas lived before them. From their life, they knew the essence of the devotion and got ability to differentiate right and wrong devotional ideas.  In order to get God's blessing, we have to understand what  attitude we  should kept towards God in our life. Attitude towards the God is the basic thing, and if it is correct, then we will s...